സ്ത്രീകളെ ആധുനികതയുടെ പേരും പറഞ്ഞ് വീടിന് പുറത്ത് വിടുമ്പോള്‍ അവര്‍ ചൂഷണത്തിനും ധാര്‍മിക അധഃപതനത്തിനും വിധേയയരാകും. ഇത് വേശ്യാവൃത്തിയുടെ മറ്റൊരു രൂപമാണെന്നും എക്‌സിലെ പോസ്റ്റില്‍ അമീര്‍ കുറിച്ചു

Bangladesh Jamaat chief compares working women with prostitute; deletes X post
Bangladesh Jamaat chief compares working women with prostitute; deletes X postSource by : Bangladesh Jamaat-e-Islami Ameer Shafiqur Rahman
Last Updated :6 February 2026, 5:03 pm IST

News Now

ധാക്ക: ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങളുടെ ഭാഗമായി സ്ത്രീകളെ ജോലി ചെയ്യുന്നതിനായി വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നത് വേശ്യാവൃത്തിയുടെ മറ്റൊരുരൂപമാണെന്നുള്ള ബംഗ്ലാദേശ് അമീറിന്റെ പ്രസ്താവന വിവാദത്തില്‍. വ്യാപമായ വിമര്‍ശനത്തെത്തുടര്‍ന്ന് അമീര്‍ ഷഫീഖുര്‍ റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് നീക്കം ചെയ്തു.

സ്ത്രീകളെ ആധുനികതയുടെ പേരും പറഞ്ഞ് വീടിന് പുറത്ത് വിടുമ്പോള്‍ അവര്‍ ചൂഷണത്തിനും ധാര്‍മിക അധഃപതനത്തിനും വിധേയയരാകും. ഇത് വേശ്യാവൃത്തിയുടെ മറ്റൊരു രൂപമാണെന്നും എക്‌സിലെ പോസ്റ്റില്‍ അമീര്‍ കുറിച്ചു. ഇത് സാമൂഹിക മാധ്യമത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. സമൂഹത്തിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള പിന്തിരിപ്പന്‍ വീക്ഷണമാണ് ഇത്തരം പരാമര്‍ശമെന്ന് പലരും വിമര്‍ശനം ഉന്നയിച്ചു. ബംഗ്ലാദേശ് ഇതിനകം തന്നെ തീവ്രമായ രാഷ്ട്രീയ ചലനങ്ങള്‍ക്ക് വിധേയമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു അഭിപ്രായപ്രകടനം ഭയമുണ്ടാക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

രൂക്ഷമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് പോസ്റ്റിലെ ഉള്ളടക്കം തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും തന്റെ വീക്ഷണങ്ങളേയോ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെനേയോ പ്രതിഫലിപ്പിക്കുന്നതല്ലെന്നും പോസ്റ്റ് പിന്‍വലിച്ചുകൊണ്ട് ഷഫീഖുര്‍ റഹ്മാന്‍ വിശദീകരണം നല്‍കി.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭരണം, സംരംഭകത്വം എന്നിവയില്‍ സ്ത്രീകള്‍ സജീവമാകണമെന്നും ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും റഹ്മാന്‍ എക്‌സിലെ പോസ്റ്റില്‍ വീണ്ടും എഴുതി. ജനുവരി 20ന് നടന്ന നയ ഉച്ചകോടിയില്‍ ഉള്‍പ്പെടെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ നിലപാടുകള്‍ വ്യക്തമാക്കിയിരുന്നുവെന്ന് റഹ്മാന്‍ പറഞ്ഞു. പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ എന്നെ വിലയിരുത്തുക. തെറ്റായ വിവരണങ്ങളല്ല. ഫെബ്രുവരി 3ന് പൂര്‍ണ പ്രകടന പത്രിക പുറത്തിറക്കുമെന്നും റഹ്മാന്‍ പറഞ്ഞു.

റഹ്മാന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ അവകാശവാദം. പോസ്റ്റ് റഹ്മാന്റെ വീക്ഷണങ്ങളുടേയോ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തേയോ പ്രതിനിധീകരിക്കുന്നില്ലെന്നും പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി ജനറലും അതിന്റെ പബ്ലിസിറ്റി ആന്റ് മീഡിയ വിഭാഗം മേധാവിയുമായ അഹ്‌സാനുല്‍ മഹ്ബൂബ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

Summary

Bangladesh Jamaat chief compares working women with prostitute; deletes X post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates