മരണം ഉറപ്പിക്കാന്‍ മൃതദേഹം വെട്ടിനുറുക്കി. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ ശൗചാലയത്തില്‍ ഉപേക്ഷിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST

News Now

യുലിന്‍: ബ്ലാക്ക് മെയില്‍ ചെയ്ത് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഡോക്ടറെ കൊലപ്പെടുത്തി പാചകം ചെയ്ത നഴ്‌സിന് വധശിക്ഷ. തെക്കന്‍ ചൈനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലീ ഫെങ്പിങ്ങിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

25 വയസുകാരിയായ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് നഴ്സ് ലി ഫെങ്പിംഗ് ആശുപത്രിയുടെ ഓര്‍ത്തോപെഡിക്‌സ് ഡെപ്യൂട്ടി ഹെഡ് ലുവോ യുവാന്‍ജിയാനെയാണ് കൊന്നത്. ചൂതാട്ടത്തില്‍ താല്‍പര്യമുള്ള ഫെങ്പിംഗ് സഹപ്രവര്‍ത്തകനായ യുവാന്‍ജിയാനില്‍ നിന്ന് വലിയ തുക കടമായി വാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ നിരവധി തവണ അദ്ദേഹം ലൈംഗിക ബന്ധത്തില്‍ നിര്‍ബന്ധിതനാക്കിയെന്നും ഫെങ്പിംഗ് പറഞ്ഞു. .

ബ്ലാക്ക്മെയിലിങ് സഹിക്കാന്‍ കഴിയാതെ വന്നതോടെ ഫെങ്പിങ് ഡോക്ടറെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. സംഭവദിവസം താമസസ്ഥലത്ത് എത്തിയ ഡോക്ടറെ നഴ്സ് കൊലപ്പെടുത്തി. മരണം ഉറപ്പിക്കാന്‍ മൃതദേഹം വെട്ടിനുറുക്കി. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ ശൗചാലയത്തില്‍ ഉപേക്ഷിച്ചു. സംഭവത്തിന് ശേഷം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഴ്സ് പിടിയിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates