
ഇസ്താംബുളിൽ ഉഗ്ര സ്ഫോടനം; നാല് മരണം; 38 പേർക്ക് പരിക്ക് (വീഡിയോ)
പ്രാദേശിക സമയം വൈകീട്ട് 4.20 ഓടെയാണ് സ്‌ഫോടനം നടന്നത്. ചാവേറാക്രമണം ആണെന്ന് സംശയിക്കുന്നു
അങ്കാറ: തുര്‍ക്കിയിലെ ഇസ്താംബുളിൽ സ്ഫോടനം. ഇസ്താംബുളിലെ ചരിത്ര പ്രാധാന്യമുള്ള, തിരക്കേറിയ നഗര പ്രദേശമായ ടാക്സിം സ്ക്വയറിലാണ് ഉഗ്ര സ്ഫോടനം. വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന സ്ഥലം കൂടിയാണ് ടാക്സിം സ്ക്വയർ. ഇവിടെയുള്ള പ്രമുഖ ഷോപ്പിങ് സ്ട്രീറ്റായ ഇസ്തിക്‌ലാല്‍ തെരുവിലാണ് പൊട്ടിത്തെറിയുണ്ടായത്.
സംഭവത്തിൽ നാല് പേർ മരിച്ചതായി ഇസ്താംബുൾ ഗവർണർ വ്യക്തമാക്കി. സ്ഫോടനത്തിൽ 38 പേർക്ക് പരിക്കേറ്റതായും അദ്ദേഹം സ്ഥിരീകരിച്ചു.
Blast hits central #Istanbul, local media report. pic.twitter.com/s95VcL1BRr
â NonMua (@NonMyaan) November 13, 2022
പ്രാദേശിക സമയം വൈകീട്ട് 4.20 ഓടെയാണ് സ്‌ഫോടനം നടന്നത്. ചാവേറാക്രമണം ആണെന്ന് സംശയിക്കുന്നു. സംഭവത്തില്‍ തുര്‍ക്കി അധികൃതര്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സ്‌ഫോടനം നടന്ന പ്രദേശത്തെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്.
Explosion reported along Istiklal Avenue in Istanbul #Turkey, multiple casualties reported pic.twitter.com/6PvK5VBTJH
â Michael A. Horowitz (@michaelh992) November 13, 2022
തെരുവിലൂടെ ആളുകൾ നടന്നു നീങ്ങുന്നതും അകലെ പൊട്ടിത്തെറിയുണ്ടാകുന്നതും വീഡിയോയിൽ കാണാം. മറ്റൊരു വീഡിയോയിൽ പരിക്കേറ്റ് വീണവരെയും കാണാം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍


