
പറന്നുയർന്നു, പിന്നാലെ വിമാനത്തിന്റെ ടയർ ഊരി താഴേക്ക്! (വീഡിയോ)
പ്രധാനമായും ബോയിങ് 787 ഡ്രീം ലൈനറിന്റെ ഭാഗങ്ങള്‍ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനം യുഎസിലെ ചാള്‍സ്റ്റണിലേക്ക് പുറപ്പെട്ടതായിരുന്നു
റോം: വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് നിന്ന് ടയർ താഴേക്ക് പതിച്ചു. ചരക്കു വിമാനത്തിന്റെ മെയിന്‍ ലാന്‍ഡിങ് ഗിയര്‍ ടയറാണ് താഴേക്കു പതിച്ചത്. ഇറ്റലിയിലെ ടറന്റോയില്‍ നിന്ന് പറന്നുയര്‍ന്ന, അറ്റ്‌ലസ് എയറിന്റെ ബോയിങ് 747 ഡ്രീം ലിഫ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ ടയറാണ് താഴേക്കു വീണത്.
പ്രധാനമായും ബോയിങ് 787 ഡ്രീം ലൈനറിന്റെ ഭാഗങ്ങള്‍ കൊണ്ടു പോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനം യുഎസിലെ ചാള്‍സ്റ്റണിലേക്ക് പുറപ്പെട്ടതായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Un Boeing 747 Dreamlifter operat de Atlas Air (N718BA) care a decolat marÈi dimineaÈÄ (11OCT22) din Taranto (IT) spre Charleston (SUA) a pierdut o roatÄ a trenului principal de aterizare în timpul decolÄrii.
â BoardingPass (@BoardingPassRO) October 11, 2022
Avionul opereazÄ zborul #5Y4231 Èi transportÄ componente de Dreamliner. pic.twitter.com/R95UHkLD7V
വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയരുന്നതും നിമിഷങ്ങള്‍ക്കകം ടയര്‍ നിലത്തേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. ടയര്‍ വീഴുന്നതിനൊപ്പം കറുത്ത പുക ഉയരുന്നതും വീഡിയോയിലുണ്ട്. വിമാനം പിന്നീട് യുഎസില്‍ സുരക്ഷിതമായി ഇറക്കാന്‍ സാധിച്ചെന്നാണ് റിപ്പോർട്ട്. താഴെ വീണ ടയര്‍ റണ്‍വേ അവസാനിക്കുന്ന ഭാഗത്തു നിന്ന് കണ്ടെത്തി.
ബോയിങ് 747- 400 വിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ബോയിങ് 747 ഡ്രീം ലിഫ്റ്റര്‍. അത്യാവശ്യമുള്ള ക്രൂ അംഗങ്ങളെ അല്ലാതെ യാത്രക്കാരെ കൊണ്ടു പോകാന്‍ ഡ്രീം ലിഫ്റ്ററിന് അനുവാദമില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
