
ഒരാഴ്ച മുന്‍പ് ബ്രിട്ടന് യുക്രൈന് നല്കിയ മിസൈല്‍ വെടിവെച്ചിട്ടു; അവകാശവാദവുമായി റഷ്യ
ബ്രിട്ടന് യുക്രൈന് നല്കിയ മിസൈല്‍ വെടിവെച്ചിട്ടെന്ന് റഷ്യ

ബ്രിട്ടന് യുക്രൈന് നല്കിയ മിസൈല്‍ വെടിവെച്ചിട്ടെന്ന് റഷ്യ. കഴിഞ്ഞ ആഴ്ച ബ്രിട്ടണ് യുക്രൈന് കൈമാറിയ ലോങ് റേഞ്ച് സ്റ്റോം ഷാഡോ മിസൈല്‍ ആണ് വെടിവെച്ചിട്ടത് എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
റഷ്യ പിടിച്ചെടുത്ത ലുഹാന്‍സ്ക് മേഖലയിലെ വ്യവസായ ശാലകള്‍ ലക്ഷ്യമാക്കി യുക്രൈന് തൊടുത്ത മിസൈല്‍ തങ്ങളുടെ സൈന്യം തകര്‍ക്കുകയായിരുന്നു എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രൈന് ആയുധങ്ങള്‍ നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനം തെറ്റാണെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നും റഷ്യ ആവശ്യപ്പെട്ടു.
യുക്രൈന് തലസ്ഥാന നഗരമായ കീവില്‍ വന്‍തോതിലുള്ള ഡ്രോണ്‍ ആക്രമണമാണ് റഷ്യ കഴിഞ്ഞ ദിവസം നടത്തിയത്. പതിനെട്ട് മിസൈലുകള്‍ തങ്ങള്‍ വെടിവെച്ചിട്ടെന്ന് യുക്രൈന് അവകാശപ്പെട്ടു. റഷ്യന്‍ ആക്രമണത്തിനെ തുടര്‍ന്ന് നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ കൂറ്റന്‍ രാജവെമ്പാലയുടെ തലയില്‍ ഉമ്മ വെച്ച് യുവാവ്; നടുങ്ങി സോഷ്യല്‍മീഡിയ- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
Related News


ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
