നിരവധി നായകളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു; കുറ്റം സമ്മതിച്ച് 'മുതല വിദഗ്ധന്‍', പീഡനത്തിന് പ്രത്യേക മുറി

നിരവധി നായകളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നിട്ടുണ്ടെന്ന് സമ്മതിച്ച് ബ്രിട്ടനിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞനും മുതലകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ധനുമായ ആദം ബ്രിട്ടണ്‍

ആദം ബ്രിട്ടണ്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:25 am IST

ലണ്ടന്‍: നിരവധി നായകളെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നിട്ടുണ്ടെന്ന് സമ്മതിച്ച് ബ്രിട്ടനിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞനും മുതലകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ധനുമായ ആദം ബ്രിട്ടണ്‍. മൃഗങ്ങളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരുന്നതായും ആദം സമ്മതിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നായകള്‍ മരിക്കുന്നതു വരെ അവയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഇയാള്‍ ഓസ്ട്രേലിയയിലെ നോര്‍തേണ്‍ ടെറിട്ടറി സുപ്രീംകോടതിയിലാണ് കുറ്റസമ്മതം നടത്തിയത്. പ്രമുഖ മാധ്യമങ്ങള്‍ക്കു വേണ്ടി ആദം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിസംബറില്‍ കോടതി ശിക്ഷാവിധി പറയും.

മൃഗങ്ങളെ പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ 2022ലാണ് ആദം അറസ്റ്റിലാകുന്നത്. 18 മാസത്തിനുള്ളില്‍ ഇയാള്‍ പീഡിപ്പിച്ച 42 നായ്ക്കളില്‍ 39 എണ്ണവും ചത്തിരുന്നു.ആദം കുറ്റസമ്മതം നടത്തുന്നതിനിടെ, കോടതി മുറിയില്‍നിന്ന് എല്ലാവരും പുറത്തുപോകണമെന്ന് നോര്‍തേണ്‍ ടെറിട്ടറി സുപ്രീംകോടതി ജഡ്ജി നിര്‍ദേശിച്ചു. കുറ്റകൃത്യം ഏറെ ഹീനവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ജഡ്ജി പറഞ്ഞു

2014 മുതല്‍ ആദം സ്വന്തം വളര്‍ത്തുമൃഗങ്ങളെയും മറ്റുവള്ളവര്‍ പരിപാലിക്കാന്‍ ഏല്‍പ്പിച്ച മൃഗങ്ങളെയും പീഡിപ്പിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. ഒരു ഷിപ്പിങ് കണ്ടെയ്നര്‍ സജ്ജമാക്കി അതിനുള്ളിലാണ് 'പീഡന മുറി' ഒരുക്കിയിരുന്നതെന്നും വിഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുവെന്നും ആദം കോടതിയോടു പറഞ്ഞു. ജന്തുശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ ആദം ചാള്‍സ് ഡാര്‍വിന്‍ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now