
ഗതികെട്ടാല്‍ എന്തും ചെയ്യും!; സിംഹത്തെ കുത്തിമലര്‍ത്തി കാട്ടുപോത്ത് (വീഡിയോ)
കാട്ടുപോത്തുകള്‍ കൂട്ടമായി ആക്രമിച്ചതോടെ അവശനായി സിംഹം കിടക്കുന്നതാണ് അവസാനം
കാട്ടിലെ രാജാവായാണ് സിംഹത്തെ വിശേഷിപ്പിക്കുന്നത്. പലപ്പോഴും സിംഹത്തിനും അടിതെറ്റാറുണ്ട്. ചില സാഹചര്യങ്ങളില്‍ മൃഗങ്ങള്‍ ജീവന് വേണ്ടി സര്‍വ്വശക്തിയും ഉപയോഗിച്ച് പോരാടുമ്പോള്‍ സിംഹത്തിന് പിന്മാറേണ്ടി വന്നിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ വ്യാപകമായി പുറത്തുവന്നിട്ടുണ്ട്.
അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വേട്ടയാടാന്‍ ശ്രമിച്ച കാട്ടുപോത്ത് പ്രതിരോധം തീര്‍ത്തതോടെ, സിംഹം അവശനായി വീഴുന്ന കാഴ്ചയാണ് വീഡിയോയുടെ ആകര്‍ഷണം. തുടക്കത്തില്‍ കാട്ടുപോത്തിനെ കടിച്ചുകിടക്കുകയാണ് സിംഹം. പിടിവിടാതെ കിടക്കുന്ന സിംഹത്തില്‍ നിന്ന് കാട്ടുപോത്തിനെ രക്ഷിക്കാന്‍ അതേ വര്‍ഗത്തില്‍പ്പെട്ടവര്‍ തന്നെ രംഗത്തുവരുന്നതാണ് പിന്നീട്.
കാട്ടുപോത്തുകള്‍ കൂട്ടമായി ആക്രമിച്ചതോടെ അവശനായി സിംഹം കിടക്കുന്നതാണ് അവസാനം. സിംഹത്തെ തന്നെ നിരീക്ഷിച്ച് കൊണ്ട് കാട്ടുപോത്ത് നില്ക്കുന്നതും വീഡിയോയില്‍ കാണാം.
Sometimes it also happens @WildLense_India @AnkitKumar_IFS @susantananda3 @GauravSharmaIFS @pargaien @Saket_Badola @RandeepHooda @meenakshiifs @IfsMadhu @mahesh_kar pic.twitter.com/1dIHcNxxXN
â DIKSHIT GAURAV(@Gaurav_Dixit01) March 22, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



