
കംബോഡിയൻ സൈനിക കേന്ദ്രം ആക്രമിച്ച് തായ്ലൻഡ്, സംഘർഷം രൂക്ഷമാകുന്നു; ഏറ്റുമുട്ടലിൽ 12 മരണം
സംഘര്‍ഷങ്ങളെ തുടര്‍ന്ന് കംബോഡിയയുമായുള്ള അതിര്‍ത്തി തായ്‌ലന്‍ഡ് അടച്ചു

ബാങ്കോക്ക്: അതിർത്തി തർക്കത്തെത്തുടർന്ന് കംബോഡിയയും തായ് ലൻഡും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. ആക്രമണങ്ങളിൽ ഒരു കുട്ടിയും സൈനികനും ഉൾപ്പെടെ 12 പേർ മരിച്ചതായാണ് റിപ്പോർട്ട്. കംബോഡിയയുടെ റോക്കറ്റ് ആക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും, 14 പേര്‍ക്ക് പരിക്കേറ്റതായും തായ് ലൻഡ് സൈന്യം വ്യക്തമാക്കി.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് കംബോഡിയയുമായുള്ള അതിര്‍ത്തി തായ്‌ലന്‍ഡ് അടച്ചു. സുരിന്‍ പ്രവിശ്യയിലെ താ മുന്‍ തോം ടെംപിളിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായത്. കംബോഡിയ പീരങ്കി, റോക്കറ്റ് ആക്രമണങ്ങൾ അഴിച്ചുവിട്ടു. തുടർന്ന് കംബോഡിയൻ സൈനിക കേന്ദ്രങ്ങളിലടക്കം തായ്ലൻഡ് സൈന്യം വ്യോമാക്രമണം നടത്തി. എഫ് -16 ജെറ്റുകളും തായ് സൈന്യം പ്രത്യാക്രമണത്തിനായി ഉപയോഗിച്ചു.
രണ്ടു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായി തുടരുന്ന അതിർത്തിത്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് തായ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. കംബോഡിയയുടെ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് കംബോഡിയന്‍ സൈന്യം ആരോപിക്കുന്നത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്ന് പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.
ഇരു രാജ്യങ്ങളുടെയും ലാവോസിന്റെയും അതിർത്തികൾ കൂടിച്ചേരുന്നതും നിരവധി പുരാതന ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നതുമായ എമറാൾഡ് ട്രയാംഗിൾ എന്നറിയപ്പെടുന്ന പ്രദേശത്തെച്ചൊല്ലി കടുത്ത തർക്കം നിലനിന്നിരുന്നു. പതിറ്റാണ്ടുകളായി ഈ തർക്കം തുടരുകയാണ്. 15 വർഷം മുമ്പ് ഇതേച്ചൊല്ലി ഇരുരാജ്യങ്ങളും സൈനികമായി ഏറ്റുമുട്ടിയിരുന്നു. മെയ് മാസത്തിൽ ഒരു കംബോഡിയൻ സൈനികൻ വെടിവയ്പ്പിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Tensions are escalating between Cambodia and Thailand over a border dispute.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


