അഫ്ഗാൻ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ട് കാർ ബോംബാക്രമണം; സ്‌ഫോടനം അതീവ സുരക്ഷാ മേഖലയിൽ, നാല് പേർ കൊല്ലപ്പെട്ടു 

പ്രതിരോധമന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദിൻറെ വീടിന് നേരെയായിരുന്നു ആക്രമണം

ചിത്രം: എഎൻഐ
Last Updated :20 January 2024, 8:47 am IST
Edited by :migrator

കാബൂൾ: അഫ്ഗാൻ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ആക്ടിംഗ് പ്രതിരോധമന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദിൻറെ വീടിന് നേരെയായിരുന്നു ബോംബ് ആക്രമണം. മന്ത്രിയും കുടുംബവും സുരക്ഷിതരാണ്. 
‍
ഗ്രീൻ സോൺ എന്നറിയപ്പെടുന്ന കാബൂളിലെ അതീവ സുരക്ഷാ മേഖലയായ ഷെർപൂർ പരിസരത്താണ് സ്‌ഫോടനം നടന്നത്. മുഹമ്മദിയുടെ ഗസ്റ്റ്ഹൗസ് ആക്രമണത്തിൽ ലക്ഷ്യമിട്ടതായി കാണുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മിർവൈസ് സ്റ്റാനക്സായ് പറഞ്ഞു.  കാ​ർ ബോം​ബ് സ്ഫോ​ട​നം ന​ട​ത്തി​യ ശേ​ഷം ഭീ​ക​ര​ർ മ​ന്ത്രി​യു​ടെ വീ​ട്ടി​ൽ പ്രവേശിച്ച് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഈ സമയം മന്ത്രി വീട്ടിലില്ലായിരുന്നു. ആഭ്യന്തര മന്ത്രിയുടെ കുടുംബം സുരക്ഷിതരാണെന്നും അവരെ മാറ്റി പാർപ്പിച്ചതായും ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. നിരവധി ഉന്നത സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന സ്ഥലമാണിത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെങ്കിലും അഫ്ഗാനിസ്ഥാന്റെ തെക്കും പടിഞ്ഞാറുള്ള പ്രവിശ്യാ തലസ്ഥാനങ്ങളിൽ താലിബാൻ വിമതർ ആക്രമണവുമായി മുന്നേറുകയാണ്. യു​എ​സ്, നാ​റ്റോ സേ​ന പി​ൻ​മാ​റ്റം പ്ര​ഖ്യാ​പി​ച്ച​തോ​ടെയാണ് താ​ലി​ബാ​ൻ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now