ഓൺലൈൻ ഗെയിം ആഴ്ചയിൽ മൂന്ന് ദിവസം മതി, അതും ഒരു മണിക്കൂർ; കുട്ടികളെ നിയന്ത്രിക്കാൻ കടുത്ത നിയന്ത്രണവുമായി ചൈന 

വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മാത്രമേ ഗെയിം കളിക്കാൻ അനുമിതയുണ്ടാകൂ

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST
Edited by :migrator

ബെയ്ജിങ്: കുട്ടികൾ അമിതമായി ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണവുമായി ചൈന.  18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇനിമുതൽ ആഴ്ചയിൽ മൂന്ന് ദിവസം പ്രതിദിനം ഒരു മണിക്കൂർ മാത്രമാണ് ഗെയിം കളിക്കാൻ അനുവാദം. വെള്ളി, ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മാത്രമേ ഗെയിം കളിക്കാൻ അനുമിതയുണ്ടാകൂ. 

രാത്രി എട്ട് മണി മുതൽ ഒമ്പത് വരെയാണ് കുട്ടികൾക്ക് ഗെയിം കളിക്കാൻ അനുവദിച്ചിരിക്കുന്ന സമയം. നിശ്ചയിച്ചിരിക്കുന്ന സമയത്തല്ലാതെ ഗെയിം ലഭ്യമാകാതിരിക്കുന്നതിന് നടപടി സ്വീകരിക്കാൻ ഗെയിം കമ്പനികൾക്ക് നിർദേശം നൽകി. നാഷണൽ പ്രസ് ആൻഡ് പബ്ലിക്കേഷൻ അഡ്മിനിസ്‌ട്രേഷനാണ് പുതിയ നിയന്ത്രണത്തിന് പിന്നിൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now