ചൈനീസ് നഗരങ്ങള്‍ ഇടിഞ്ഞുതാഴുന്നു; ജനസംഖ്യയുടെ മൂന്നിലൊന്നും ഭീഷണിയില്‍, പഠനം

സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്

 China's urban population at danger due to land sinking.
ഭൂമിയെ സമുദ്രം വീഴുങ്ങുന്നു; ചൈനയിലെ നഗരജനസംഖ്യയുടെ മൂന്നിലൊന്നും ഭീഷണിയില്‍, പഠനംഎക്‌സ്
Last Updated :20 April 2024, 12:23 pm IST
Edited by :amalkjoy

ന്യൂഡല്‍ഹി: ചൈനയിലെ നഗര ജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങളും അപകടത്തിലാണെന്ന് പുതിയ പഠനം. സമുദ്രനിരപ്പിന് താഴെയുള്ള ചൈനയുടെ നഗരപ്രദേശങ്ങള്‍ 2120-ഓടെ മൂന്നിരട്ടിയാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇങ്ങനെ സംഭവിച്ചാല്‍ 55 മുതല്‍ 12.8 കോടി ജനങ്ങളെ ഇത് ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ച് യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഗവേഷണ സംഘം 70 കോടി ജനസംഖ്യയുള്ള ഷാങ്ഹായ്, ബെയ്ജിങ് എന്നിവയുള്‍പ്പെടെ 82 നഗരങ്ങളില്‍ പഠനം നടത്തി. പഠനത്തില്‍ നഗര ഭൂപ്രദേശങ്ങളില്‍ 45 ശതമാനവും സമുദ്രത്തില്‍ മുങ്ങുമെന്ന് കണ്ടെത്തി. വര്‍ഷത്തില്‍ 16 ശതമാനം എന്ന കണക്കില്‍ 10 മില്ലിമീറ്റര്‍ വ്യാപ്തിയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബീജിങും തീരദേശ നഗരമായ ടിയാന്‍ജിനും ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളാണെന്നും ഗവേഷകര്‍ പറയുന്നു. 27 കോടി ജനങ്ങളെ ഇത് ബാധിക്കുമെന്ന് പഠനം കണക്കാക്കുന്നു, പഠന റിപ്പോര്‍ട്ട് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഗരങ്ങളില്‍ പ്രകൃതിക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള മനുഷ്യന്റെ ഇടപെടലുകള്‍ മണ്ണിടിച്ചിലും സമുദ്രനിരപ്പ് ഉയരുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകും. ഇത് രാജ്യത്തെ ടിയാന്‍ജിന്‍ ഉള്‍പ്പെടെയുള്ള തീരദേശ നഗരങ്ങളെ ബാധിക്കുമെന്നും കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now