
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ന്യൂയോര്‍ക്ക്: കൂട്ടിയിടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് അമേരിക്കന്‍- ചൈനീസ് യുദ്ധ വിമാനങ്ങള്‍. ദക്ഷിണ ചൈന കടലിലാണ് ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ വന്നത്.
ഡിസംബര്‍ 21നായിരുന്നു സംഭവം. ദക്ഷിണ ചൈന കടലില്‍ പതിവായി നടത്തുന്ന നിരീക്ഷണ പറക്കലിനിടെയായിരുന്നു ചൈനീസ് പ്രകോപനമെന്ന് അമേരിക്കന്‍ സായുധ സേന അറിയിച്ചു. അമേരിക്കയുടെ ആര്‍സി- 135 യുദ്ധവിമാനവും ചൈനയുടെ ജെ-11 യുദ്ധവിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്. 20 അടി അടുത്തുവരെ ഇരുവിമാനങ്ങളും എത്തിയതായാണ് അമേരിക്കന്‍ സായുധ സേനയുടെ പ്രസ്താവനയില്‍ പറയുന്നു.
കൂട്ടിയിടി ഒഴിവാക്കാന്‍ ആര്‍സി- 135 യുദ്ധവിമാനത്തിലെ പൈലറ്റ് സമയോചിതമായ ഇടപെടലാണ് നടത്തിയത്. അത് കൊണ്ട് വന്‍ അപകടം ഒഴിവായതായും പ്രസ്താവനയില്‍ പറയുന്നു. ദക്ഷിണ ചൈന കടലിലെ വിയറ്റ്നാം, മലേഷ്യ, ബ്രൂണെ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണുകള്‍ തങ്ങളുടേതാണ് എന്നാണ് ചൈനയുടെ അവകാശവാദം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

