കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്നു അന്റാര്‍ട്ടിക്ക.

അന്റാര്‍ട്ടിക്ക/ പിടിഐ ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

അവസാനം കോവിഡ് 19 അന്റാര്‍ട്ടിക്കയിലുമെത്തി. ഭൂഖണ്ഡത്തില്‍ ആദ്യമായി 36പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചിലിയന്‍ റിസര്‍ച്ച് ബേസിലെ 36പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 26പേര്‍ ചിലിയില്‍ നിന്നുള്ള സൈനികരും 10പേര്‍ അറ്റകുറ്റ പണിക്കാരുമാണ്. 

ജനറല്‍ ബെര്‍നാഡോ ഒ ഹിഗ്ഗിന്‍സ് റിക്വെല്‍മി റിസര്‍ച്ച് ബേസിലുളളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെയുളള 13 ചിലിയന്‍ ആസ്ഥാനങ്ങളില്‍ ഒന്നാണിത്. ഭൂഖണ്ഡത്തില്‍ സ്ഥിരതാമസക്കാര്‍ ആരുമില്ലെങ്കിലും 1000 ഗവേഷകരും മറ്റു സന്ദര്‍ശകരും ഇവിടെ താമസിച്ചുവരുന്നതായി എ പി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കോവിഡ് ബാധിതരെ ചിലിയിലെ പുന്ത അരെനാസിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഭൂഖണ്ഡമായിരുന്നു അന്റാര്‍ട്ടിക്ക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates