കോവിഡ് വ്യാപനം വർധിക്കുന്നു, യുഎസിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി

വീടിനു പുറത്തു മാത്രമല്ല അകത്തും മാസ്ക് ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator

വാഷിങ്ടൺ; കോവിഡ് വ്യാപനം ഉയർന്നതോടെ യുഎസിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി. രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ വാക്സിനെടുത്തവരാണെങ്കിലും മാസ്ക് ധരിക്കണമെന്നാണ് യുഎസ് പ്രസിഡന്റെ ജോ ബൈഡൻ പറഞ്ഞത്. വീടിനു പുറത്തു മാത്രമല്ല അകത്തും മാസ്ക് ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. 

കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ രാജ്യം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്നും ബൈഡൻ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി യുഎസിൽ കോവിഡ് രോഗവ്യാപന നിരക്ക് നേരിയ തോതിൽ ഉയരുന്നുണ്ട്. വൈറസിന്റെ ഡെൽറ്റ വകഭേദം കൂടുതൽ രോഗവ്യാപന സാധ്യതയുള്ളതാണെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്. തുടർന്നാണ് ബൈഡന്റെ പുതിയ ജാഗ്രതാ നിർദേശം.

അന്താരാഷ്ട്ര തലത്തിൽ വാക്സിൻ വിതരണത്തിൽ യു.എസ്. മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെങ്കിലും 20 ലക്ഷത്തോളം ഉദ്യോഗസ്ഥർക്ക് പൂർണമായി വാക്സിൻ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മുൻനിര പട്ടികയിലുള്ളവർക്ക് വാക്സിൻ വിതരണം വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now