
വ്യായാമത്തിനിടെ നദിയിലേക്ക് ചാടി; ഫുട്‌ബോള്‍ താരത്തെ മുതല ആക്രമിച്ചുകൊന്നു; വീഡിയോ
കാനസ് നദിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തെ മുതല ആക്രമിച്ചത്.

സാന്‍ ജോസ്: കോസ്‌റ്റോറിക്കന്‍ ഫുട്‌ബോള്‍ താരത്തെ മുതല ആക്രമിച്ച് കൊന്നു. 29കാരനായ ഫുട്‌ബോള്‍ താരം ജീസസ് ആല്‍ബര്‍ട്ടോ ലോപ്പസ് ഓര്‍ട്ടിസാണ് കൊല്ലപ്പെട്ടത്. കാനസ് നദിയില്‍ ഇറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തെ മുതല ആക്രമിച്ചത്.
നദിയില്‍ മുതലകള്‍ ഉണ്ടെന്നറിഞ്ഞിട്ടും ഓര്‍ട്ടിസ് വ്യായാമത്തിനിടെ നദിയിലേക്ക് ചാടുകകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
Footballer, Jesus Alberto Lopez Ortiz was killed by crocodile while swimming in river. Crocodile shot dead by locals. pic.twitter.com/2SrBeHfRmp
â AlAudhli Ø§ÙØ¹ÙذÙÙ (@alaudhli) August 3, 2023
ഓര്‍ട്ടിസിന്റെ മൃതദേഹവുമായി മുതലകള്‍ നദിയിലൂടെ നീന്തുന്നതു ഞെട്ടിപ്പിക്കുന്ന ദൃശ്യമായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തലസ്ഥാനമായ സാന്‍ ജോസില്‍നിന്ന് 140 മൈല്‍ അകലെ വച്ചാണ് ദുരന്തമുണ്ടായത്.
ഡെപ്പോര്‍ട്ടീവോ റിയോ കാനസ് എന്ന ഫുട്ബോള്‍ ടീമിലെ അംഗമാണ് ഓര്‍ട്ടിസ്. ഇദ്ദേഹത്തിന്റെ മരണം ടീം ഫെയ്സ്ബുക്കില്‍ സ്ഥിരീകരിച്ചു. 'ഇന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ പ്രയാസമേറിയ ദിവസമാണ്, പരിശീലകന്‍, കളിക്കാരന്‍ തുടങ്ങി എല്ലാം നിലകളിലും ഞങ്ങള്‍ നിങ്ങളെ ഓര്‍ക്കും. ചൂച്ചോ എന്നും ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും. ഇനിയും ഉയരത്തില്‍ പറക്കുക'- എന്ന് കുറിപ്പും സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. പൊലീസ് എത്തി മുതലകളെ വെടിവച്ചതിനു ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



