കുട്ടിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

പുഴയിൽ നീന്താനിറങ്ങിയ എട്ടു വയസുകാരനെ മുതല വിഴുങ്ങി. ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിലെ കിഴക്കൻ കാലിമൻറാൻ പ്രവിശ്യയിലാണ് ദാരുണമായ സംഭവം നടന്നത്. ഇളയ സഹോദരനൊപ്പം പുഴയിൽ നീന്തുന്നതിനിടെയാണ് കുട്ടിയെ മുതല വിഴുങ്ങിയത്. 

കുട്ടിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തു. കുട്ടികൾ നീന്തുന്നത് പുഴക്കരയിലെ വീട്ടിൽ നിന്നും അച്ഛൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കുട്ടികളെ മുതല ആക്രമിച്ചത്. അച്ഛൻ മകനെ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയെങ്കിലും അപ്പോഴേക്കും മുതല രക്ഷപ്പെട്ട് പോവുകയായിരുന്നു. 

ബുധനാഴ്ച ആക്രമണത്തിനിരയായ കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ചയാണ് കണ്ടെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates