
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

കാബൂള്: കാബൂള് വിമാനത്താവളത്തില് ഇന്നലെയുണ്ടായ ഇരട്ട സ്ഫോടനത്തില് മരിച്ചവരുടെ എണ്ണം നൂറു കടന്നു. 95 അഫ്ഗാനികളും 13 യുഎസ് സൈനികരുമാണ് മരിച്ചത്. അതേസമയം ചാവേര് ആക്രമണത്തിനു ശേഷം അടച്ച വിമാനത്താവളം പ്രവര്ത്തനം പുനരാരംഭിച്ചു. പതിവുപോലെ നൂറു കണക്കിന് അഫ്ഗാന്കാരാണ്, താലിബാന് ഭരണം പിടിച്ച രാജ്യത്തുനിന്നു പുറത്തുകടക്കാനായി വിമാനത്താവളത്തില് തടിച്ചുകൂടിയിട്ടുള്ളത്.
ഇന്നലെ വൈകിട്ടു നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ എസ്) അഫ്ഗാന് ഘടകമായ ഐ എസ് ഖൊരാസന് ഏറ്റെടുത്തു. അമേരിക്കന് സേനയെയാണ് തങ്ങള് ലക്ഷ്യമിട്ടെതെന്നാണ് ഐ എസ് അറിയിച്ചത്.
വിമാനത്താവളത്തിന്റെ നിയന്ത്രണം നിലവില് യു.എസിനാണ്. അഫ്ഗാനിസ്ഥാനില് കുടുങ്ങി കിടക്കുന്ന ആളുകളെ സൈനിക വിമാനത്തില് ഒഴിപ്പിക്കാന് അമേരിക്കയുടെ നേതൃത്വത്തില് നടപടികള് തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിനു മുന്നിലെ ആബ്ബേ കവാടത്തിനു സമീപമായിരുന്നു ആദ്യ സ്ഫോടനം.
Video : Right now the situation at the #KabulAiport.
â Abdulhaq Omeri (@AbdulhaqOmeri) August 27, 2021
After two deadly explosion yesterday. #Kabul #Afghanistan pic.twitter.com/tc6bJekAkQ
ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടാവുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. 'ഞങ്ങള് ഇത് മറക്കില്ല, പൊറുക്കില്ല. നിങ്ങളെ പിന്തുടര്ന്ന് വേട്ടയാടും, ഇതിന് കണക്ക് ചോദിക്കും', സ്ഫോടനവിവരം സ്ഥിരീകരിച്ച അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് വികാരാധീനനായാണ് പ്രതികരിച്ചത്. അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന് പൗരന്മാരെ രക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



