63കാരന്റെ വന്‍കുടലില്‍ ഈച്ച, യാതൊരുവിധ രൂപമാറ്റവുമില്ല; ഞെട്ടി ഡോക്ടര്‍മാര്‍ 

അമേരിക്കയില്‍ 63കാരന്റെ വയറ്റിനുള്ളില്‍ ഈച്ചയെ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍

പ്രതീകാത്മക ചിത്രം/ വിക്കിപീഡിയ
Last Updated :20 January 2024, 9:27 am IST

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 63കാരന്റെ വയറ്റിനുള്ളില്‍ ഈച്ചയെ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. യാതൊരുവിധത്തിലും രൂപമാറ്റം സംഭവിക്കാതെ, 63കാരന്റെ വന്‍കുടലിലാണ് ഈച്ചയെ ഡോക്ടര്‍മാര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. 

മിസോറിയിലാണ് സംഭവം. പതിവ് പരിശോധനയ്ക്ക് എത്തിയതാണ് 63കാരന്‍. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വന്‍കുടലില്‍ കാന്‍സര്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ കൊളോണോസ്‌കോപ്പി പരിശോധന നടത്തുന്നതിനിടെയാണ് വന്‍കുടലില്‍ ഈച്ചയെ കണ്ടെത്തിയത്. യാതൊരുവിധ രൂപമാറ്റവും സംഭവിക്കാതെ ഈച്ചയെ കണ്ട ഡോക്ടര്‍മാര്‍ ഞെട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.

അനങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു ഈച്ചയെന്ന് അമേരിക്കന്‍ ആരോഗ്യമാസികയില്‍ ഡോക്ടര്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. എന്നാല്‍ രോഗിക്ക് ഈച്ച എങ്ങനെയാണ് ശരീരത്തില്‍ എത്തിയത് എന്നറിയില്ലെന്നും കുറിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now