ചാള്‍സ് രാജാവിനും പത്‌നിക്കും നേരെ മുട്ടയേറ് (വീഡിയോ)

എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി മുട്ടയേറിഞ്ഞത്. 

ചിത്രം: ട്വിറ്റര്‍
Last Updated :20 January 2024, 9:08 am IST
Edited by :migrator


ലണ്ടന്‍: യോര്‍ക്ക് നഗരത്തില്‍ ചാള്‍സ് രാജാവിനും പത്‌നി കാമിലയ്ക്കും നേരെ മുട്ടയേറ്. എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാവരണം ചെയ്യാനെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി മുട്ടയെറിഞ്ഞത്. 

നഗര ഭരണാധികാരികള്‍ രാജാവിന് ഔദ്യോഗിക വരവേല്‍പ്പ് നല്‍കുമ്പോഴായിരുന്നു ജനക്കൂട്ടത്തില്‍നിന്ന് ഒരാള്‍ 3 മുട്ടകള്‍ എറിഞ്ഞത്. ഒന്നും ദേഹത്ത് കൊണ്ടില്ല.

അടിമകളുടെ ചോരയ്ക്കു മുകളിലാണ് ബ്രിട്ടന്‍ കെട്ടിപ്പടുത്തതെന്ന് ഉറക്കെ പറഞ്ഞുകൊണ്ടായിരുന്നു മുട്ടയേറ്. രാജാവിനെയും പത്‌നിയെയും ഉടന്‍ അവിടെ നിന്നു മാറ്റി. മുട്ടയെറിഞ്ഞ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now