ഒറ്റ കുത്ത്, മരം വേരോടെ പിഴുതെടുത്ത് കൊമ്പൻ- വീഡിയോ 

ആഫ്രിക്കയിലെ വന്യജീവി സങ്കേതത്തിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം.

മരം കുത്തിമറിക്കുന്ന ആന
Edited by :migrator
Last Updated :20 ജനുവരി 2024, 9:01 am IST

ആനകളുടെ കൗതുകം തോന്നിപ്പിക്കുന്ന നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. 

ആഫ്രിക്കയിലെ വന്യജീവി സങ്കേതത്തിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. ആനകൾ മരത്തിന്റെ പരുപരുത്ത തടിയിൽ ശരീരം ചേർത്ത് ചൊറിയുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇവിടെയൊരു കൊമ്പൻ മരം അപ്പാടെ മറിച്ചിടുകയായിരുന്നു. തുടർന്ന് മരത്തിന്റെ മുകളിൽ കയറി ആന ഇരിക്കുന്ന ദൃശ്യങ്ങളാണ് ചിരി പടർത്തിയത്. 

12 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള ഈ വിഡിയോ ഇപ്പോൾ തന്നെ അഞ്ചര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. യോഗ് എന്ന ട്വിറ്റർ പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now