യുക്രെയ്‌നെ റഷ്യ ഉടനെ ആക്രമിച്ചേക്കാം; പുടിനുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ജോ ബൈഡന്‍

യുക്രെയ്‌ന് മേല്‍ റഷ്യയുടെ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

യു എസ് പ്രസിഡന്റ് ജോ ബൈഡന്‍/ പിടിഐ
Last Updated :20 January 2024, 8:58 am IST

വാഷിങ്ടണ്‍:  യുക്രെയ്‌ന് മേല്‍ റഷ്യയുടെ ആക്രമണം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സേനാപിന്‍മാറ്റമെന്ന എന്ന റഷ്യന്‍ നിലപാട് വിശ്വസിക്കാന്‍ കാരണങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.


റഷ്യയില്‍നിന്നുള്ള ഭീഷണി വളരെ അധികമാണ്. കാരണം റഷ്യ അവരുടെ സൈനികരെ നീക്കിയിട്ടില്ല. കൂടുതല്‍ സൈനികര്‍ വരുന്നുണ്ട്. റഷ്യയില്‍നിന്നുള്ള സൂചനകളെല്ലാം അവര്‍ യുക്രെയ്‌നെ ആക്രമിക്കാന്‍ തയാറായെന്നതിലേക്കാണ് എത്തുന്നത്. അടുത്ത ദിവസങ്ങളില്‍തന്നെ അതു സംഭവിക്കുമെന്നാണു തോന്നുന്നത് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടു പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ അയച്ച കത്ത് വായിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

പുടിനെ വിളിച്ചു സംസാരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എങ്കിലും ഇപ്പോഴും പ്രശ്‌നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ടെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. യുക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്ന് സേനയെ പിന്‍വലിച്ചെന്ന റഷ്യയുടെ അവകാശവാദം വിശ്വസിക്കുന്നില്ലെന്ന് ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. യുദ്ധമുണ്ടായാല്‍ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന് ബൈഡന്‍ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now