പ്രൈമറി സ്കൂളിൽ വച്ച് നാണംകെടുത്തി; 30 വർഷത്തിന് ശേഷം അധ്യാപികയെ കൊന്നു, പ്രതി പിടിയിൽ 

37കാരനായ ഗുണ്ടർ യുവെന്റ്സ് ആണ് പ്രതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

ബ്രസൽസ്: പ്രൈമറി സ്കൂളിൽ തന്നെ നാണംകെടുത്തിയ അധ്യാപികയെ 30 വർഷത്തിനുശേഷം കൊലപ്പെടുത്തി യുവാവ്. ‌37കാരനായ ഗുണ്ടർ യുവെന്റ്സ് ആണ് പ്രതി. 59കാരിയായ മരിയ വെർലിൻഡെനെ ആണ് മരിച്ചത്. 

1990ൽ ഏഴുവയസ്സുള്ള തന്നെ അധ്യാപിക അപമാനിച്ചെന്ന് യുവാവ് പറഞ്ഞു. അധ്യാപിക കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. നൂറുകണക്കിന് ഡിഎൻഎ പരിശോധന നടത്തിയ ശേഷമാണ് കൊലയാളിയെ കണ്ടെത്തിയത്.

വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മരിയയുടെ ശരീരത്തിൽ 101 കുത്തേറ്റിരുന്നു. എന്നാൽ മൃതദേഹത്തിനടുത്ത് കണ്ടെത്തിയ ഇവരുടെ പേഴ്സിലെ പണം ഒന്നും അപഹരിച്ചിട്ടില്ലായിരുന്നു. ഇതോടെ മോഷണശ്രമമല്ല കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വിധിയെഴുതി. 2020 നവംബർ 20ന് കൊല നടത്തിയതിനെക്കുറിച്ച് ഗുണ്ടർ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തി. ഇയാൾ വിവരമറിയിച്ചതിനെത്തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീടില്ലാത്ത നിരവധി ആളുകൾക്ക് സഹായം ചെയ്യുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now