ആദ്യം തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ലെ ‘ജോ​യി​ൻ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​’ എന്ന സേ​വ​ന​ത്തി​ലൂടെ യോ​ഗ്യ​ത​യുൾപ്പെടെ വ്യക്തമാക്കി അപേക്ഷിക്കണം. ഈ ​സേ​വ​നം വ​ഴി യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ​ക്ക് സ്വ​ത​ന്ത്ര​മാ​യി തൊ​ഴി​ൽ കണ്ടെത്താൻ സാധിക്കും.

Arab man wearing white attire holding a blue clipboard
Family residency holders can legally enter the labour market in QatarSource by : AI image /chat gpt
Last Updated :21 June 2025, 3:17 pm IST

News Now

ദോഹ : കു​ടും​ബ വിസയിൽ ഖത്തറിൽ താമസിക്കുന്ന പ്രായപൂർത്തിയായ ഏതൊരാൾക്കും എ​ളു​പ്പ​ത്തി​ൽ തൊഴിൽ കണ്ടെത്താനുള്ള വഴിയുമായി ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. ര​ണ്ട്​ ന​ട​പ​ടി​ക​ളി​ലൂ​ടെ കുടുംബാംഗങ്ങൾക്ക് തൊ​ഴി​ൽ ഉറപ്പാക്കാൻ ക​ഴി​യു​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് അ​റ്റ​സ്റ്റേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഗാ​നിം റാ​ഷി​ദ് അ​ൽ ഗാ​നിം പറഞ്ഞു.

ആദ്യം തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ലെ ‘ജോ​യി​ൻ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​’ എന്ന സേ​വ​ന​ത്തി​ലൂടെ യോ​ഗ്യ​ത​യുൾപ്പെടെ വ്യക്തമാക്കി അപേക്ഷിക്കണം. ഈ ​സേ​വ​നം വ​ഴി യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ​ക്ക് സ്വ​ത​ന്ത്ര​മാ​യി തൊ​ഴി​ൽ കണ്ടെത്താൻ സാധിക്കും.

ഖ​ത്ത​ർ ഐ ഡി, ആ​ക്​​ടി​വ്​ റെ​സി​ഡ​ൻ​സി സ്റ്റാ​റ്റ​സ്, നാഷണൽ അ​ഡ്ര​സ് രജിസ്‌ട്രേഷൻ എന്നിവ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. അപേക്ഷയിൽ സമർപ്പിക്കുന്ന ഫോ​ൺ ന​മ്പ​ർ സ്വ​ന്തം പേ​രി​ൽ ര​ജി​സ്റ്റ​ർ ചെയ്തിട്ടുള്ളത് ആണെന്ന് ഉറപ്പാക്കണം.

കു​ടും​ബ വി​സ​യി​ലു​ള്ള​വ​രെ ​ നി​യ​മി​ക്കാ​ൻ ​ആ​ഗ്ര​ഹി​ക്കു​ന്ന ക​മ്പ​നി​ക​ൾ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാലിക്കണം. എ​ല്ലാ അ​പേ​ക്ഷ​ക​ളും നാഷണൽ ഓ​ത​ന്റി​ഫി​ക്കേ​ഷ​ൻ സി​സ്റ്റം വ​ഴി സമർപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഉ​ദ്യോ​ഗാ​ർ​ഥി​യോ, തൊ​ഴി​ലു​ട​മ​യോ ഒ​രു അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞാ​ൽ അത് സൂഷ്മമായി പരിശോധിച്ച് എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് മ​ന്ത്രാ​ല​യ​ത്തി​ന്​ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും.

പിന്നീട് അപേക്ഷയ്ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ, തൊ​ഴി​ൽ ക​രാ​ർ, ഫീ​സ് അ​ട​യ്ക്ക​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം എ​ന്നീ നടപടികൾ പൂർത്തിയാക്കും. ഏറ്റവും ഒടുവിൽ തൊഴിൽ ലഭിച്ച വ്യക്തിയുടെ റെ​സി​ഡ​ൻ​സി സ്റ്റാ​റ്റ​സ് കു​ടും​ബ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ​നി​ന്നും തൊ​ഴി​ൽ റെ​സി​ഡ​ൻ​സി​യി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ ന​ട​പ​ടി അ​വ​സാ​നി​ക്കും.

കു​ടും​ബ വി​സ​യി​ൽ ക​ഴി​യു​ന്ന ല​ക്ഷ​ത്തോ​ളം വ​രു​ന്ന​വ​ർ​ക്ക്​ തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക്​ വ​​ഴി​യൊ​രു​ക്കു​ന്ന​താ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഈ ​നി​ർ​ദേ​ശം. കൂടുതൽ യോ​ഗ്യ​ത​യു​മു​ള്ള​വ​രെ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ​ത്തി​ക്കാ​നും ഇ​തു​വ​ഴി സാധിക്കും. മറ്റു രാജ്യങ്ങളിൽ നിന്ന് തൊഴിലാളിയെ കണ്ടെത്തികൊണ്ട് വരുന്നതിന്റെ ചെലവ് കുറയ്ക്കാൻ കമ്പനികൾക്ക് സഹായകമാകും എന്നുള്ളതും പ്രത്യേകതയാണ്.

Summary

Family residency holders in Qatar have a clear and regulated path to legally enter the labour market due to the efficient initiatives of the Ministry of Labour