
യുകെയിൽ തൊഴിൽ ക്ഷാമം രൂക്ഷം; ഒരു ഒഴിവിന് 2.14 അപേക്ഷകർ, ഹെൽത്ത്‌കെയർ മേഖലയിലും ഇടിവ് !
എൻട്രി ലെവൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞത് പഠനത്തിനായും ജോലിക്കായും യു.കെയിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കും തിരിച്ചടിയാണ്.

യുകെയിൽ ഗ്രാജുവേറ്റ് തലത്തിലുള്ള ജോലി അവസരങ്ങളിൽ വലിയ ഇടിവ് സംഭവിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ ബിരുദ തലത്തിലുള്ള ഒഴിവുകൾ 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. തൊഴിൽ വെബ്സൈറ്റായ 'Adzuna'യുടെ കണക്കുകൾ പ്രകാരം ജൂലൈയിൽ 8,383 ഗ്രാജുവേറ്റ് ഒഴിവുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 15,397 ആയിരുന്നു. അതായത് ഒരു വർഷത്തിനിടെ ഒഴിവുകളുടെ എണ്ണത്തിൽ ഏകദേശം 46 ശതമാനം കുറവ് സംഭവിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ഉപയോഗം വർധിച്ചതും തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചെലവ് ഉയർന്നതുമാണ് എൻട്രി ലെവൽ ജോലികൾ കുറയാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. യുകെയിൽ
ഗ്രാജുവേറ്റ് ഒഴിവുകളുടെ എണ്ണം 2016ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ ഉള്ളത്. 2017ൽ 55,800ലധികം ഗ്രാജുവേറ്റ് ലെവൽ ജോലികളിൽ ഒഴിവ് ഉണ്ടായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ജൂലൈയിലെ ഒഴിവുകൾ ആറ് മടങ്ങിലധികം കുറവാണ് സംഭവിച്ചിരിക്കുന്നത്.
ജോലി തേടുന്നവർക്കിടയിലെ മത്സരവും വർധിച്ചിട്ടുണ്ട്. ജൂലൈയിൽ ശരാശരി ഒരു ഒഴിവിലേക്ക് 2.14 പേർ എന്ന നിലയിലാണ് മത്സരം. കഴിഞ്ഞ വർഷം ഇത് 1.93 പേരായിരുന്നു. ജോലിക്കായുള്ള അപേക്ഷകൾ പരിശോധിക്കാനും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനും കൂടുതൽ കമ്പനികൾ എ ഐ ഉപയോഗിക്കുന്നത് യുവാക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എൻട്രി ലെവൽ ജോലികളുടെ എണ്ണം കുറയുന്നതും യുവാക്കൾക്ക് തിരിച്ചടിയാകുന്നു.
യുകെയിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2026ലെ ആദ്യ മൂന്ന് മാസങ്ങളിൽ 16 മുതൽ 24 വയസുവരെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 16.2 ശതമാനമാണ്. വിദ്യാഭ്യാസം, തൊഴിൽ, പരിശീലനം എന്നിവയിൽ ഉൾപ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷത്തിന് മുകളിലായി. എൻട്രി ലെവൽ ജോലികൾക്കും യുവാക്കളും വിദ്യാർഥികളും സാധാരണയായി ചെയ്തിരുന്ന പാർട്ട് ടൈം ജോലികൾക്കും കുറവുണ്ടാകുന്നതായാണ് സർക്കാർ വിലയിരുത്തൽ.
അതേ സമയം, ട്രാവൽ, അധ്യാപനം, നിർമാണം തുടങ്ങിയ മേഖലകളിൽ അടുത്തിടെ ഒഴിവുകൾ വർധിച്ചു. എന്നാൽ ഹെൽത്ത്‌കെയർ, നഴ്സിങ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് മേഖലകളിൽ ഒഴിവുകൾ കുറഞ്ഞതായി Adzuna കണക്കുകൾ പറയുന്നു.
WHAT TO READ NEXT

കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം; 82 ഒഴിവുകൾ, ബിരുദം മതി!
എൻട്രി ലെവൽ തൊഴിൽ അവസരങ്ങൾ കുറഞ്ഞത് പഠനത്തിനായും ജോലിക്കായും യു.കെയിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കും തിരിച്ചടിയാണ്. പ്രത്യേകിച്ച് ബിരുദ കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കും പാർട്ട് ടൈം ജോലി ആശ്രയിക്കുന്നവർക്കും പുതിയ സാഹചര്യം കൂടുതൽ വെല്ലുവിളിയാകുകയാണ്.
പഠനച്ചെലവുകൾ, താമസച്ചെലവ്, മറ്റ് ജീവിതച്ചെലവുകൾ എന്നിവ ഉയർന്ന സാഹചര്യത്തിൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യുന്നത് പല വിദ്യാർഥികൾക്കും സാമ്പത്തികമായി പ്രധാനമാണ്. എന്നാൽ എൻട്രി ലെവൽ, പാർട്ട് ടൈം ഒഴിവുകൾ കുറഞ്ഞാൽ വരുമാനം കണ്ടെത്തുന്നതും പഠനം പൂർത്തിയാക്കിയ ശേഷം സ്ഥിരതയുള്ള ജോലി നേടുന്നതും കൂടുതൽ ബുദ്ധിമുട്ടായേക്കും.
ബിരുദം പൂർത്തിയാക്കിയ ശേഷം യു.കെയിൽ തന്നെ തൊഴിൽ കണ്ടെത്തി കരിയർ ആരംഭിക്കാൻ ലക്ഷ്യമിടുന്ന വിദേശ വിദ്യാർഥികൾക്കും സാഹചര്യം ആശങ്ക ഉയർത്തുന്നതാണ്. നേരത്തെ ഗ്രാജുവേറ്റുകൾക്ക് ലഭിച്ചിരുന്ന ജൂനിയർ, എൻട്രി ലെവൽ തസ്തികകളിൽ കമ്പനികൾ നിയമനം കുറയ്ക്കുന്നതോടെ പരിചയസമ്പത്ത് കുറഞ്ഞ ഉദ്യോഗാർഥികൾക്ക് അവസരങ്ങൾ കണ്ടെത്തുക കടുത്ത വെല്ലുവിളി ആകും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
UK Graduate Jobs Fall Nearly 50% in One Year as AI Impacts Entry-Level Hiring.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates











