
വന്‍ തീപിടിത്തം; കൂറ്റന്‍ പള്ളിമിനാരം തകര്‍ന്നുവീണു (വീഡിയോ)
ജക്കാര്‍ത്തയിലെ ഇസ്ലാമിക് സെന്റര്‍ ഗ്രാന്റ് മസ്ജിദിലാണ് തീപിടിത്തമുണ്ടായത്.
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ മസ്ജിദ് നവീകരണത്തിനിടെയുണ്ടായ തീപിടിത്തത്തില്‍ കൂറ്റന്‍ താഴികക്കുടം തകര്‍ന്നുവീണു. ജക്കാര്‍ത്തയിലെ ഇസ്ലാമിക് സെന്റര്‍ ഗ്രാന്റ് മസ്ജിദിലാണ് തീപിടിത്തമുണ്ടായത്.
ബുധനാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേന മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. കൂറ്റന്‍ പള്ളിമിനാരം തകര്ന്നൂവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
BREAKING: The dome of the Jakarta Islamic Centre Grand Mosque in Koja, Indonesia has collapsed after being engulfed in flames during renovations.
â Benny Johnson (@bennyjohnson) October 19, 2022
The cause of the incident is under investigation. pic.twitter.com/rsLxxAGPlv
തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. അപകടത്തില്‍ ആളപായമില്ല. സംഭവത്തക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി വ്യവസായിക-വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 20 വര്‍ഷം മുമ്പ് പളളി നവീകരിക്കുന്ന സമയത്ത്് താഴികക്കുടത്തിന് തീപിടിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഉടന്‍ യുക്രൈന് വിടണം; വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് എംബസിയുടെ നിര്‍ദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



