
പാകിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികളെ കൊലപ്പെടുത്തി
പുലര്‍ച്ചെ അക്രമി സംഘം ഖനിയില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഡുകി ജില്ലയിലെ കല്‍ക്കരി ഖനിയിലുണ്ടായ വെടിവെപ്പില്‍ 20 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ അക്രമി സംഘം ഖനിയില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
ഖനി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. റോക്കറ്റ് ലോഞ്ചറുകളും ഹാന്‍ഡ് ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഖനിക്കുള്ളിലെ യന്ത്രങ്ങള്‍ അക്രമികള്‍ തീയിട്ടു നശിപ്പിച്ചു. പരിക്കേറ്റ തൊഴിലാളികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിഷിന്‍, ഖില്ല സൈഫുള്ള, സോബ്, മുസ്ലീം ബാഗ്, മൂസ ഖേല്‍, ക്വറ്റ, അഫ്ഗാനിസ്ഥാന് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തെത്തുടര്‍ന്ന് പ്രദേശം സുരക്ഷാസേന വളഞ്ഞു. അക്രമികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു



