ഓണ്‍ലൈന്‍ ഗെയിമിനിടെ 16 കാരി വെര്‍ച്വല്‍ റേപ്പിന് ഇരയായി; യുകെയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ പരാതി

വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഗെയിമില്‍ എത്തിയപ്പോള്‍ ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് കുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്.

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:51 pm IST
Edited by :migrator

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയ്മിനിടയില്‍ 16 വയസ്സുള്ള പെണ്‍കുട്ടി വെര്‍ച്വല്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി ആദ്യ പരാതി. യുകെയിലാണ് സംഭവം. വെര്‍ച്വല്‍ റിയാലിറ്റി ഗെയിമില്‍ പങ്കെടുക്കുന്ന സമയത്ത് ഗെയിമിലൂടെയാണ് അപരിചിതര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതേ തുടര്‍ന്ന് കുട്ടി മാനസികമായി ഏറെ തകര്‍ന്നതായി പൊലീസ് പറയുന്നു.

വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിച്ച് ഗെയിമില്‍ എത്തിയപ്പോള്‍ ഒരു കൂട്ടം പുരുഷന്മാര്‍ ചേര്‍ന്ന് കുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിക്ക് ശാരീരികമായ പരിക്കുകള്‍ സംഭവിച്ചിട്ടില്ലെങ്കിലും  അതേ വൈകാരികവും മാനസികവുമായ ആഘാതമാണ് ഉണ്ടായിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്. 

ശാരീരികമായി ആക്രമിക്കപ്പെട്ട ഒരാളുടെ മാനസിക ആഘാതത്തിന് സമാനമായ മാനസിക ആഘാതം ഈ കുട്ടിക്ക് അനുഭവപ്പെട്ടു. ഏത് ശാരീരിക പരിക്കുകളെക്കാളും വൈകാരികവും മാനസികവുമായ ആഘാതം കുട്ടിക്കുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിലവില്‍ ഇത്തരം കേസുകള്‍ക്ക് എതിരായ നിയമങ്ങളില്ലാത്തതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now