
നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 157 ആയി, കാണാതായത് 142 ഇന്ത്യക്കാര്‍
ദുരന്തത്തില്‍ നേപ്പാള്‍ പൊലീസ് 157 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തി മേഖലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 157 ആയി. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തില്‍ 750ല്‍ അധികം ആളുകളെ കാണാതായതാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ 142 ഇന്ത്യക്കാരുമുണ്ട്. 36 മലയാളികളെയും കാണാതായിട്ടുണ്ട്. കൈലാസ മാനസസരോവര്‍ യാത്രയ്ക്കായി എത്തിയവരായിരുന്നു കാണാതായവര്‍. ദുരന്തത്തില്‍ നേപ്പാള്‍ പൊലീസ് 157 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റുന്നതിനായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദുരന്തത്തില്‍ 403 വിനോദസഞ്ചാരികളെ കാണാതായതായും അവരില്‍ 341 പേര് വിദേശികളാണെന്നും ടൂറിസം മന്ത്രാലയം പറഞ്ഞു. കാണാതായവില് 142 ഇന്ത്യക്കാരും ഓസ്ട്രേലിയ, ബ്രിട്ടന്, മലേഷ്യ, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മിന്നല്‍പ്രളയത്തില്‍ ചെളിക്കടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ നേപ്പാളിലെ രക്ഷാപ്രവര്‍ത്തകര്‍ തീവ്രശ്രമം തുടരുകയാണ്. ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബലേന്ദ്ര ഷാ എല്ലാ സര്‍ക്കാര്‍ വിഭവങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Flash floods in Nepal; Death toll rises to 157, 142 Indians missing
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


33 മലയാളികളെ കാണാനില്ല; കാണാതായവരില്‍ 288 ഇന്ത്യക്കാര്‍; സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം

'പ്രളയ ദുരന്തമറിയാതെ കാഠ്മണ്ഡുവിലെത്തി'; നേപ്പാളിലെ ഭീകരാവസ്ഥ പങ്കുവെച്ച് ശശി തരൂർ


