
നെതന്യാഹുവിന്റെ മകനു നേരെ ഇറാന്റെ വധശ്രമം; പദ്ധതിയിട്ടത് യുഎസില്‍ വച്ച് കൊലപ്പെടുത്താന്‍
2025 ഡിസംബറിലായിരുന്നു സംഭവം

ടെല്‍ അവിവ്: തന്റെ മക്കളില്‍ ഒരാള്‍ക്കു നേരെ ഇറാന് വധശ്രമം നടത്തിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രമുഖ ഇസ്രായേലി മാധ്യമമായ 'ചാനല്‍ 14'-ന് നല്കിയ ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ലക്ഷ്യം വെച്ചത് ഏത് മകനാണെന്നോ മറ്റ് വിശദാംശങ്ങളോ നെതന്യാഹു അന്ന് പുറത്തുവിട്ടിരുന്നില്ല. നെതന്യാഹുവിന് രണ്ട് ആണ്മക്കളും ഒരു മകളുമാണുള്ളതെങ്കിലും, വധശ്രമത്തിന് ഇരയായത് അദ്ദേഹത്തിന്റെ മകന് യെയിര്‍ ആണെന്ന് യുഎസ് മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2025 ഡിസംബറിലായിരുന്നു സംഭവം.
ഫ്ളോറിഡയില്‍ താമസിച്ചിരുന്ന 35കാരനായ യെയിറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇറാനിയന്‍ ഏജന്റുമാര്‍ മയാമിയില്‍ ഉണ്ടായിരുന്നതായും, അപകടസാധ്യത കണക്കിലെടുത്ത് എത്രയും വേഗം ഇസ്രയേലിലേക്ക് മടങ്ങാന്‍ അദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സാധനങ്ങള്‍ പോലും എടുക്കാന്‍ സമയം കണ്ടെത്താനാകാതെയാണ് യെയിര്‍ നാട്ടിലേക്ക് മടങ്ങിയത്.
കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക സുരക്ഷയെ ന്യായീകരിച്ചുകൊണ്ടാണ് നെതന്യാഹു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഈ സുരക്ഷ ആഡംബരമല്ലെന്നും, ഇത്തരത്തിലുള്ള അല്ലായിരുന്നെങ്കില്‍ വധശ്രമം വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ടതിന്റെ അടിസ്ഥാനത്തില്‍ 2024 ജൂലൈയില്‍ തന്നെ നെതന്യാഹുവിന്റെ കുടുംബത്തിന് പ്രത്യേക സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. വധശ്രമത്തെക്കുറിച്ച് ഇസ്രായേല്‍ സുരക്ഷാ വിഭാഗത്തിന് മാസങ്ങള്‍ക്ക് മുമ്പേ അറിയാമായിരുന്നെങ്കിലും, സൈനിക സെന്‍സര്‍ഷിപ്പ് കാരണമാണ് വാര്‍ത്ത പുറത്തുവിടാതിരുന്നത്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Netanyahu says Iran tried to murder one of his sons
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'അയാളെ കഴുത്തുഞെരിച്ചുപിടിച്ച് പുറത്തേക്ക് വലിച്ചിട്ടു, ടിവിയിൽ കണ്ട പരിചയം വെച്ച് വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു': കോക്ക്പിറ്റിലെ ജീവൻമരണ പോരാട്ടം നെതന്യാഹുവിനോട് വിവരിച്ച് യാനിവ് ഹയൂൻ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

