
ഓസ്ട്രലിയയില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു

ന്യൂഡല്‍ഹി: ഓസ്ട്രലിയയിലെ വിക്ടോറിയയിലെ ഫിലിപ്പ് ദ്വീപിലെ പീച്ച് ബീച്ചില്‍ നാല് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. 20 വയസ്സുള്ള രണ്ട് സ്ത്രീകളും ഒരു പുരുഷനും 40 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉച്ചയോടെയാണ് നാല് പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരില്‍ മൂന്ന് പേര് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, നാലാമത്തെയാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചതായുമാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ മൂന്നു പേര് മെല്‍ബണിലെ താമസക്കാരായിരുന്നു.
കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് വാര്‍ത്ത പങ്കുവെക്കുകയും മെല്‍ബണിലെ കോണ്‍സുലേറ്റ് ജനറല്‍ മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു.
''ഓസ്ട്രേലിയയില്‍ ഹൃദയഭേദകമായ ദുരന്തം: വിക്ടോറിയയിലെ ഫിലിപ്പ് ദ്വീപില്‍ 4 ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു. മരിച്ചവരുടെ കുടുംബങ്ങളുമൊത്ത് ദുഃഖത്തില്‍ പങ്കുചേരുന്നു. ആവശ്യമായ എല്ലാ സഹായത്തിനും മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നു,'' ഇന്ത്യന്‍ എംബസി അറിയിച്ചു.
WHAT TO READ NEXT

ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി
മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു




