പാരച്യൂട്ടുകള്‍ കൂട്ടിയുടക്കി; സൈനിക പരിശീലനത്തിനിടെ അപകടം; കൊളംബോയില്‍ മൂന്ന് സൈനികര്‍ക്ക് ഗുരുതര പരിക്ക്; വീഡിയോ

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്.

വീഡിയോ ദൃശ്യം എക്‌സ്‌
Last Updated :30 January 2024, 5:42 pm IST
Edited by :Sujith

കൊളംബോ: ശ്രീലങ്കയില്‍ പരീശീലനത്തിനിടെ പാരച്യൂട്ടുകള്‍ കൂട്ടിയുടക്കി നാല് സൈനികര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. കൊളംബോയില്‍ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തില്‍ നിന്ന് താഴെക്ക് ചാടിയ സൈനികരുടെ പാരച്യൂട്ടുകള്‍ കൂട്ടിയുടക്കുകയായിരുന്നു.

സംഭവത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. ഫെബ്രുവരി നാലിനാണ് ശ്രീലങ്കയില്‍ സ്വാതന്ത്ര്യാദിനാഘോഷം. ഇതുമായി ബന്ധപ്പെട്ട് പരീശീലനത്തിന്റെ ഭാഗമായാണ് ആറ് സൈനികര്‍ വിമാനത്തില്‍ നിന്ന് താഴോട്ട് ചാടിയത്. ഇതില്‍ നാലുപേര്‍ക്കാണ് അപകടം ഉണ്ടായത്.

രണ്ടുപേരുടെ പാരച്യൂട്ടുകള്‍ പരസ്പരം കൂട്ടിയുടക്കുകയായിരുന്നു. ഇവര്‍ വിമാനത്തില്‍ നിന്ന് താഴോട്ട് ചാടിയപ്പോള്‍ പാരച്യൂട്ടുകള്‍ പൂര്‍ണമായി തുറന്നില്ല. രണ്ട് സൈനികര്‍ കെട്ടിടത്തിന് മുകളിലാണ് വീണത്. മറ്റുള്ളവര്‍ ഗ്രൗണ്ടിലുമാണ് വീണത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now