ഗാസ വംശഹത്യ: അന്താരാഷ്ട്ര കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് യുഎന്‍

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബൈഡന്‍ ഖത്തര്‍ അമീറുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി

യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്Source by : ഫയല്‍
Last Updated :27 January 2024, 8:18 am IST

ന്യൂയോര്‍ക്ക്: ഗാസയില്‍ വംശഹത്യ തടയണമെന്നുള്ള നടപടികള്‍ ഇസ്രയേല്‍ സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധി നടപ്പാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. എന്നാല്‍ കോടതി വിധിയെ തള്ളുന്നുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്.

ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഖത്തര്‍ അമീറുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. അതിനിടയില്‍ ചെങ്കടലില്‍ ഇന്നലെ രാത്രിയിലും ബ്രിട്ടീഷ് എണ്ണക്കപ്പലിനുനേരെ ഹൂതി ആക്രമണമുണ്ടായി.

ദക്ഷിണാഫ്രിക്ക നല്‍കിയ കേസിലുണ്ടായ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടക്കാലവിധിയില്‍ സമ്മിശ്ര പ്രതികരണമാണു പുറത്തുവന്നത്. ആക്രമണം അവസാനിപ്പിക്കണമെന്ന ഉത്തരവ് കൂടി വിധിയില്‍ പ്രതീക്ഷിച്ചിരുന്നതായി ദക്ഷിണാഫ്രിക്കന്‍ നേതൃത്വം പ്രതികരിച്ചു. ഗസയിലെ ക്രൂരത അവസാനിപ്പിക്കാന്‍ പോരാട്ടം തുടരുമെന്നും ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.

കൂടുതല്‍ സഹായം ഗാസയില്‍ ലഭ്യമാക്കാനുള്ള കോടതി വിധിയില്‍ എതിര്‍പ്പില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം. എന്നാല്‍ വംശഹത്യ നടക്കുന്നുവെന്ന വാദം തെറ്റാണെന്നുമാണ് അമേരിക്കയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now