
ജർമൻ സ്വദേശിനിയുടെ നഗ്നയാക്കിയ മൃതദേഹം തെരുവിലൂടെ വലിച്ചിഴച്ച് ഹമാസ്, 17 വിദേശികൾ ബന്ദികളെന്ന് റിപ്പോർട്ട്
യുവതിയുടെ നഗ്നയാക്കിയ മൃതദേഹം വലിച്ചിഴച്ച് ഹമാസ് സേന

ഹൃദയം നടുക്കുന്ന കാഴ്‌ചകളാണ് യുദ്ധ കലുഷിതമായ ഇസ്രയേലിൽ നിന്നും പുറത്തു വരുന്നത്. ഹമാസിന്റെ ആക്രമണത്തിനെതിരെ ഇസ്രയേലിന്റെ പ്രത്യാക്രമണവും ആരംഭിച്ചു കഴിഞ്ഞു. ഇസ്രയേലികളെ മാത്രമല്ല നിരവധി വിദേശികളെയും ഹമാസ് സായുധ സേന ബന്ദികളാക്കിയിട്ടുണ്ട്.
അതിനിടെയാണ് ഇസ്രയേലിന്റെ തെരുവിലൂടെ ഒരു യുവതിയുടെ നഗ്നയാക്കിയ മൃതദേഹം വലിച്ചിഴച്ച് വാഹനത്തിലിടുന്ന ഹമാസ് സേനയുടെ ദൃശ്യം പുറത്തു വന്നത്. മൃതദേഹം ഇസ്രയേലി സൈനിക സേനാംഗത്തിന്റെതാണെന്നായിരുന്നു ഹമാസിന്റെ വാദം എന്നാൽ മൃതദേഹം ഷാനി ലൂക്ക് എന്ന 24കാരിയായ ജർമൻ പൗരയുടെതാണെന്ന് സ്ഥിരീകരിച്ചു.
മൃതദേഹം ഷാനി ലൂക്കിന്റേതാണെന്ന് കുടുംബം സ്ഥിരീകരിക്കുന്ന വിഡിയോ ഇപ്പോൾ എക്‌സിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
The mother of Shani Louk, the woman whose body was seen on video in the back of a pick-up truck driven by Palestinian terrorists to Gaza, released a statement earlier today.
â Visegrád 24 (@visegrad24) October 8, 2023
She confirmed she had seen her daughter on the video & asked the public for help with more information pic.twitter.com/LDcPsjGHP8
ഇസ്രയേലിൽ ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് യുവതി. ഞായറാഴ്‌ച മുതൽ യുവതിയെ കാണാതായിരുന്നതായി ബന്ധു ആരോപിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഹമാസ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ ഇസ്രയേലിനെ ആക്രമിച്ചത്. ഇരുഭാഗങ്ങളിലായി 500 ഓളം പേർ മരിച്ചെന്നാണ് കണക്ക്. 1,600പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


