
മുതലയെ മുഴുവനായി വിഴുങ്ങി മറ്റൊരു മുതല, അമ്പരപ്പ് - വൈറല്‍ വീഡിയോ
തെക്കന്‍ കലിഫോര്‍ണിയയിലെ ഹോറി കൗണ്ടിയിലാണ് സംഭവം നടന്നത്
മുതലയെ കാണുമ്പോള്‍ തന്നെ ഭയപ്പെടാത്തവര്‍ ചുരുക്കമാണ്. വെള്ളത്തിലാണെങ്കില്‍ മുതലയുമായി പോരാടാന്‍ ഭയപ്പെടുന്ന സിംഹത്തിന്റെ വരെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒത്തു കിട്ടിയാല്‍ ഏതു ഇരയെയും അകത്താക്കുന്ന ജീവിയാണ് മുതല. വിശപ്പ് എത്ര അധികരിച്ചാലും സ്വന്തം വര്‍ഗത്തില്‍ പെട്ട ജീവികളെ സാധാരണയായി മറ്റു മൃഗങ്ങളൊന്നും ഭക്ഷണമാക്കാറില്ല. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്വന്തം ഗണത്തില്‍ പെട്ട ജീവിയെ തന്നെ ഭക്ഷിക്കുന്ന ഒരു കൂറ്റന്‍ മുതലയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
തെക്കന്‍ കലിഫോര്‍ണിയയിലെ ഹോറി കൗണ്ടിയിലാണ് സംഭവം നടന്നത്. ടെയ്ലര് സോപര്‍ ആണ് തന്റെ മാതാപിതാക്കളുടെ വീടിന്റെ പിന്നിലുള്ള ചതുപ്പ് പ്രദേശത്തു നിന്നു പകര്‍ത്തിയ ഈ ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചത്. കൂറ്റന്‍ മുതല താരതമ്യേന ചെറുതായ മറ്റൊരു മുതലയെ ഒന്നോടെ വിഴുങ്ങുന്ന ദൃശ്യമാണിത്. എന്നാല്‍ അമേരിക്കയില്‍ കാണപ്പെടുന്ന മുതലകള്‍ക്കിടയില്‍ സ്വവര്ഗത്തിലുള്ള ജീവിയെ ഭക്ഷണമാക്കുന്ന രീതി സാധാരണമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
This happened in my parents backyard today⦠The snack is a 6ft gator #lowcountrylivin pic.twitter.com/O7Omsw42uL
â Taylor Soper (@Soper_TandC) September 30, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

Related News


കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
