
'സസ്യാഹാരി', പക്ഷിയെ തിന്നുന്ന ആമ, അമ്പരപ്പ്-വീഡിയോ
കേംബ്രിഡ്ജ് സര്‍വകലാശാലയാണ് വീഡിയോ പങ്കുവെച്ചത്
ആമയെ സസ്യാഹാരിയായാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ചെറിയ പക്ഷിയെ പിന്തുടര്ന്ന് തിന്നുന്ന ആമയുടെ വീഡിയോയാണ് വൈറലാകുന്നത്.
കേംബ്രിഡ്ജ് സര്‍വകലാശാലയാണ് വീഡിയോ പങ്കുവെച്ചത്. സീഷെല്‍സിലെ ഫ്രിഗേറ്റ് ദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒടിഞ്ഞുവീണ് കിടക്കുന്ന മരക്കൊമ്പില്‍ ഇരിക്കുകയാണ് പക്ഷിക്കുഞ്ഞ്. ഇതിനെ പിടികൂടാന്‍ ആമ മന്ദഗതിയില്‍ നീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്.
പറക്കാന്‍ കഴിയാത്തതിനാല്‍ പക്ഷിക്കുഞ്ഞിന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. പക്ഷിക്കുഞ്ഞിനെ വായിലാക്കാന്‍ ആമ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിനിടെ പക്ഷിക്കുഞ്ഞ് മരക്കൊമ്പില്‍ നിന്ന് താഴേക്ക് വീഴുന്നതും കാണാം. സീഷെല്‍സിലെ കൂറ്റന്‍ ആമ പക്ഷിയെ വേട്ടയാടി പിടിക്കുന്നത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് കറന്റ് ബയോളജി എന്ന ജേര്‍ണലിലെ ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു.
Researchers capture on film the unexpected moment when a giant #tortoise â thought to be vegetarian â attacks and eats a tern chick: https://t.co/GsAWXSltRs
â Cambridge University (@Cambridge_Uni) August 23, 2021
Warning: some viewers may find scenes in this film distressing.@Peterhouse_Cam @jstgerlach #Seychelles pic.twitter.com/wOTb7WN9JO
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ



