ഗോതബായ രജപക്‌സെ രാജിവച്ചു

പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നുവെന്ന് വ്യക്തമാക്കി അദ്ദേഹം ഇ മെയില്‍ അയച്ചു

ചിത്രം: എഎൻഐ
Last Updated :20 January 2024, 9:04 am IST
Edited by :migrator

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നു ഒടുവില്‍ ഗോതബായ രജപക്‌സെ പടിയിറങ്ങി. പ്രസിഡന്റ് സ്ഥാനം രജപക്‌സെ രാജിവച്ചു. 

പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നുവെന്ന് വ്യക്തമാക്കി അദ്ദേഹം ഇ മെയില്‍ അയച്ചു. രാജിക്കത്ത് ഇ മെയില്‍ വഴി കിട്ടിയതായി ശ്രീലങ്കന്‍ പാര്‍ലിമെന്റ് സ്പീക്കര്‍ യപ അബയ്‌വര്‍ധന സ്ഥിരീകരിച്ചു. 

ജനകീയ പ്രക്ഷോഭത്തിനെ തുടര്‍ന്ന് രാജ്യംവിട്ട രജപക്‌സെ സിംഗപ്പൂരിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം മാലിദ്വീപിലേക്ക് കടന്ന ഗോതബായ വ്യാഴാഴ്ച സൗദി അറേബ്യയുടെ വിമാനത്തിലാണ് സിംഗപ്പൂരിലെത്തിയത്. 

എന്നാല്‍ സ്വകാര്യ സന്ദര്‍ശനത്തിയായിട്ടാണ് ഗോതബായ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത് എന്നാണ് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. അഭയം ആവശ്യപ്പെടുകയോ സിംഗപ്പൂര്‍ അഭയം നല്‍കുകയോ ചെയ്തിട്ടില്ല. സിംഗപ്പൂര്‍ പൊതുവെ അഭയത്തിനുള്ള അപേക്ഷകള്‍ അനുവദിക്കാറില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now