ഭക്ഷണം നല്‍കിയിരുന്നയാള്‍ മരിച്ചു, മുഖത്ത് തലോടിയും കൈയില്‍ പിടിച്ചും വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് കുരങ്ങന്‍; കണ്ണീരണിഞ്ഞ് കാഴ്ചക്കാര്‍- വീഡിയോ 

മൃതദേഹത്തിന്റെ മുഖത്തും കൈയിലു പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു

മൃതദേഹത്തിന് അരികില്‍ ഇരിക്കുന്ന കുരങ്ങന്റെ ദൃശ്യം
Last Updated :20 January 2024, 9:08 am IST
Edited by :migrator

വളര്‍ത്തുമൃഗങ്ങള്‍ക്ക് ഉടമയോടുള്ള കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉടമയുടെ ജീവന് വേണ്ടി സ്വന്തം ജീവന്‍ പോലും കളയാന്‍ തയ്യാറാത്ത വളര്‍ത്തുമൃഗങ്ങളുടെ ദൃശ്യങ്ങള്‍ പലപ്പോഴും നൊമ്പരകാഴ്ചയായി മാറിയിട്ടുണ്ട്. ഇപ്പോള്‍ എന്നും ഭക്ഷണം നല്‍കിയിരുന്നയാള്‍ മരിച്ചപ്പോള്‍ വീട്ടിലെത്തിയ കുരങ്ങന്‍, അയാളുടെ മൃതദേഹത്തില്‍ തട്ടി വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന വിഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. 

മൃതദേഹത്തിന്റെ മുഖത്തും കൈയിലു പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു.  മരിച്ചയാളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് കുരങ്ങും അവിടേക്കെത്തിയത്. കുരങ്ങന് മരിച്ച വ്യക്തി എന്നും ഭക്ഷണം നല്‍കിയിരുന്നു. പതിവ് പോലെ ഭക്ഷണം തേടിയെത്തിയപ്പോഴാണ് വീട്ടില്‍ കുരങ്ങന്‍ ആള്‍ക്കൂട്ടം കണ്ടത്.

 ശ്രീലങ്കയിലെ ബാട്ടിക്കലോവയിലാണ് നിന്നുള്ളതാണ് ഈ ദൃശ്യം. 56 കാരനായ പീതാംബരം രാജന്‍ എന്നയാളാണ് മരിച്ചത്. മൃതദേഹം വീടിനുള്ളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴാണ് കുരങ്ങന്‍ അരികിലേക്ക് ഓടിയെത്തിയത്. മൃദദേഹത്തിനു സമീപം ചാടിക്കയറിയിരുന്ന കുരങ്ങന്‍ ആദ്യം പീതാംബരത്തിന്റെ മുഖത്ത് കൈവച്ച് ശ്വാസമെടുക്കുന്നുണ്ടോയെന്ന് നോക്കി. പിന്നീട് മുഖത്ത് തലോടിയും മറ്റും വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച് ഒരുപാട് നേരമാണ് കുരങ്ങന്‍ അവിടെ തന്നെ നിന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now