തിരക്കുള്ള ബീച്ചില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു- വീഡിയോ 

ഫ്‌ളോറിഡയിലെ മിയാമി ബീച്ചില്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മിയാമി ബീച്ചില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്ന ദൃശ്യം
Last Updated :20 January 2024, 8:58 am IST

ന്യൂയോര്‍ക്ക്: ഫ്‌ളോറിഡയിലെ മിയാമി ബീച്ചില്‍ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. ബീച്ചില്‍ തിരക്കുള്ള സമയത്താണ് അപകടം നടന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മൂന്ന് യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ബീച്ചില്‍ തിരക്കുള്ള സമയത്താണ് റോബിന്‍സണ്‍ ആര്‍ 44 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു. 

തകര്‍ന്നുവീണ ഹെലികോപ്റ്ററില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ രണ്ടുപേരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now