തലനാരിഴയ്ക്ക് ഒരാള്‍ രക്ഷപ്പെടുന്ന വീഡിയോയാണ് റഷ്യന്‍ മാധ്യമമായ ആര്‍ടി അവരുടെ ട്വിറ്റര്‍ ഹാന്‍ഡിലൂടെ പുറത്തുവിട്ടത്

Last Updated :20 January 2024, 8:33 am IST

News Now


പലതരത്തിലുള്ള അപകടങ്ങള്‍ കണ്ടിട്ടുണ്ട്. ചില അപകടങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആകാശവും ഒട്ടും സുരക്ഷിതമല്ല എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

തലനാരിഴയ്ക്ക് ഒരാള്‍ രക്ഷപ്പെടുന്ന വീഡിയോയാണ് റഷ്യന്‍ മാധ്യമമായ ആര്‍ടി ട്വിറ്റര്‍ ഹാന്‍ഡിലൂടെ പുറത്തുവിട്ടത്. കാറിന്റെ അടുത്ത് നില്‍ക്കുകയാണ് വാഹനയുടമ. ഈ സമയത്ത് ആകാശത്ത് നിന്ന് എന്തോ വീഴുന്നത് പോലെ വാഹനയുടമയ്ക്ക് തോന്നി. മുകളിലേക്ക് നോക്കിയ വാഹനയുടമ പന്തികേട് തോന്നി ഉടന്‍ തന്നെ അവിടെ നിന്ന് ഓടിമറിഞ്ഞു. 

ഉടന്‍ തന്നെ ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ചത് പോലെ തോന്നിക്കുന്ന ഒരു വസ്തു കാറില്‍ വന്ന് വീഴുന്നതാണ് വീഡിയോയില്‍ പിന്നീട്. വീഴ്ചയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates