'നാശം, ഈ പേന'; ക്ഷുഭിതനായി ചാള്‍സ് മൂന്നാമന്‍ - വിഡിയോ
പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന ചാള്‍സ് ആണ് ദൃശ്യത്തില്‍

ലണ്ടന്‍: പേനയിലെ മഷി ലീക്കായപ്പോള്‍ ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് അതൃപ്തിയോടെ പ്രതികരിക്കുന്ന വിഡിയോ വൈറല്‍. വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയാണ് പേനയിലെ മഷി പടര്‍ന്നത്. പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന ചാള്‍സ് ആണ് ദൃശ്യത്തില്‍.
'ഓ ദൈവമേ, ഞാന്‍ ഈ പേനയെ വെറുക്കുന്നു' എന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ചാള്‍സ് ഭാര്യ കാമിലയ്ക്ക് പേന കൈമാറുകയായിരുന്നു. കൈയിലാകെ പരന്ന മഷി തുടച്ചുകളയുന്നതും 'ഇതൊന്നും സഹിക്കാനാകില്ലെന്നു ചാള്‍സ് പിറുപിറുക്കുന്നതും വിഡിയോയില്‍ ഉണ്ട്.
"I can't bear this bloody thing!": King Charles' signing ceremony at Northern Ireland's Hillsborough Castle made one thing clear â even royalty can't escape the frustration of an inadequate pen. pic.twitter.com/nzygNTLslX
â CBS News (@CBSNews) September 13, 2022
രാജാവായുള്ള പ്രവേശന വിളംബരം ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്റെ മേശ വൃത്തിഹീനമായി കണ്ടപ്പോള്‍ ചാനള്‍സ് അനിഷ്ടം പ്രകടപ്പിക്കുന്ന വിഡിയോ നേരത്തെ പ്രചരിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






