
പള്ളിയില്‍ വച്ച് മൂന്ന് മക്കളെ നിഷ്കരുണം വെടിവച്ചു കൊന്നു; അച്ഛന് ജീവനൊടുക്കി
മരിച്ച മൂന്ന് കുട്ടികളും 15 വയസ്സിന് താഴെയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു

കാലിഫോര്‍ണിയ: പള്ളിയില്‍ വച്ച് മൂന്ന് മക്കളെ വെടിവച്ചുകൊന്ന ശേഷം അച്ഛന് ആത്മഹത്യ ചെയ്തു. യുഎസിലെ ആര്ഡന് ആര്‍ക്കേഡ് ഏരിയയിലെ ചര്‍ച്ച് ഓഫ് സാക്രമെന്റോയിലായിരുന്നു വെടിവയ്പ്.. വെടിവയ്പില്‍ മറ്റൊരാള്‍ കൂടി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിന് ഈ സംഭവവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
മരിച്ച മൂന്ന് കുട്ടികളും 15 വയസ്സിന് താഴെയുള്ളവരാണെന്ന് സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസിലെ സര്‍ജന്റ് റോഡ് ഗ്രാസ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വൈകീട്ട് 5.07ന് പള്ളിക്കുള്ളില്‍ വെടിവയ്പ്പ് നടന്നതായി ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ ഗാര്‍ഹിക പ്രശ്നങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അടുത്തിടെയായി യുഎസില്‍ തോക്കു ഉപയോഗിച്ചുള്ള കൊലപാതകങ്ങളുടെ എണ്ണത്തില്‍ വര്ധനവുണ്ടയാതായി പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



