
ഇംഗ്ലീഷ് അറിയില്ല, വിവാഹത്തിനായി യുഎസിലെത്തി; ഇന്ത്യന്‍ വംശജയെ കാണാനില്ലെന്ന് പരാതി
ജൂണ്‍ 20 നാണ് യുവതി യുഎസില്‍ എത്തിയത്. അവസാനമായി സിമ്രാനെ കുറിച്ച് വിവരം ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം പുരോഗമിക്കുന്നത്

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നും അമേരിക്കയിലെ ന്യൂജഴ്സിയില്‍ എത്തിയ യുവതിയെ കാണാനില്ലെന്ന് പരാതി. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹവുമായി ബന്ധപ്പെട്ട് ന്യൂജഴ്സിയിലെത്തിയ സിമ്രാന് സിമ്രാന് (24) എന്ന യുവതിയെ ആണ് കാണാതായതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
WHAT TO READ NEXT

കൂടുതൽ ഇന്ത്യൻ കമ്പനികൾ ദുബായിലേക്ക്; പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
ജൂണ്‍ 20 നാണ് യുവതി യുഎസില്‍ എത്തിയത്. അവസാനമായി സിമ്രാനെ കുറിച്ച് വിവരം ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടി ആരെയോ കാത്തിരിക്കുന്നതിന് സമാനമാണ് ദൃശ്യങ്ങള്‍ എന്ന് ലിന്‍ഡെന്‍വോള്‍ഡ് പൊലീസ് അറിയിച്ചു. ഫോണ്‍ പരിശോധിച്ചുകൊണ്ട് നില്‍ക്കുകയാണ് സിമ്രാന് എന്നും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത വ്യക്തിയാണ് സിമ്രാന് എന്ന് ബന്ധുക്കളെ ഉദ്ധരിച്ച് പൊലീസ് പറയുന്നു. ഇവരുടെ കൈവശമുള്ള ഫോണ്‍ വൈഫൈ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ്. അതിനാല്‍ യുവതിയെ കണ്ടെത്താനുള്ള നടപടികള്‍ കൂടുതല്‍ വെല്ലുവിളി നേരിടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിമ്രാനെ കാണാനില്ലെന്ന് കാട്ടി ബുധനാഴ്ചയാണ് പരാതി ലഭിച്ചത്.
എന്നാല്‍, എമിഗ്രേഷന്‍ വിവരങ്ങള്‍ അനുസരിച്ച് അറേഞ്ച്ഡ് വിവാഹത്തിനായി യുഎസിലേക്ക് പോകുന്നു എന്നാണ് അറിയിച്ചത്. ഇവര്‍ക്ക് യുഎസില്‍ ബന്ധുക്കളും ഇല്ല. വിവാഹം എന്ന പേരില്‍ യുഎസിലെത്താന്‍ നടത്തിയ ശ്രമം മാത്രമായിരുന്നോ ഇത് എന്നുള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കാണാതാകുമ്പോള്‍ ചാരനിറത്തിലുള്ള സ്വെറ്റ് പാന്റ്സും, വെളുത്ത ടീ-ഷര്‍ട്ടും, കറുത്ത ഫ്ലിപ്പ്-ഫ്ലോപ്പുകളും, വജ്രം പതിച്ച ചെറിയ കമ്മലുകളും ധരിച്ചിരുന്നു. സിമ്രാനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.
പിറ്റ്സ്ബര്‍ഗ് സര്വകലാശാലയിലെവിദ്യാര്ത്ഥിനിയായ സുദീക്ഷ കൊണങ്കി എന്ന 20 കാരിയെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ യുഎസിലെ പൂണ്ട കാനയില്‍ വച്ച് കാണാതായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പൂണ്ട കാനയിലെ ബീച്ചില്‍ ആണ് ഇവരെ അവസാനമായി കണ്ടെത്തിയത്. പിന്നീട് ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
News Now
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്
Summary
24-year-old Indian woman has gone missing in the United States just days after she arrived there for an arranged marriage.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

