
അമേരിക്കന്‍ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്
വനിതകളാണ് ദൗത്യം നിര്വഹിക്കുന്നതെങ്കില് പാരിതോഷികം ഇരട്ടിയാകുമെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്

ടെഹ്റാന് : അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്. ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) ഇനാം നല്‍കുമെന്നാണ് ഇറാന് സൈന്യത്തിന്റെ പ്രഖ്യാപനം. വനിതകളാണ് ഈ ദൗത്യം നിര്വഹിക്കുന്നതെങ്കില് പാരിതോഷികം ഇരട്ടിയാകുമെന്നും ഇറാന് വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന് സൈനിക മേധാവി അമീര്‍ ഹാതമിയെ ഉദ്ധരിച്ച് 'ഇര്‍ന' വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. സാമ്പത്തികസഹായം നല്കുന്ന പദ്ധതിയില്‍ പങ്കാളികളാകാന്‍ ഒട്ടേറെപ്പേര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അമീര്‍ ഹാതമി പറഞ്ഞു. അതിക്രമിച്ചു കയറുന്ന യുഎസ് സൈനികനെ പിടികൂടിയോ കൊലപ്പെടുത്തിയോ കൈമാറിയാല്‍ പ്രതിഫലം ലഭിക്കുമെന്നാണ് ഇറാന് സൈന്യം വ്യക്തമാക്കുന്നത്. ധീര പ്രവൃത്തി വനിതയാണ് ചെയ്യുന്നതെങ്കില്‍ പാരിതോഷികം ഇരട്ടിയാകും. ഹാതമി പറഞ്ഞു.
അതേസമയം അമേരിക്ക നിലവില്‍ ഇറാനില്‍ കരയുദ്ധം നടത്തുന്നില്ല. ഏപ്രിലില്‍ യു എസിന്റെ ഒരു വിമാനം ഇറാനില്‍ തകര്‍ന്നു വീണപ്പോള്‍, രക്ഷാപ്രവര്‍ത്തനത്തിനു മാത്രമാണ് യുഎസ് സൈന്യം ഇറാന് മണ്ണില്‍ നേരിട്ടിറങ്ങിയത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് യു എസിന്റെ സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നതെന്ന് ഇറാന് സൈനിക മേധാവി വ്യക്തമാക്കിയിട്ടില്ല.
അതിനിടെ, യുദ്ധത്തിനിടെ കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ ഇറാന് വ്യോമസേന പൈലറ്റുമാരെ ഖത്തര്‍ തടവിലാക്കിയന്നെ് ഇറാന് ആരോപിച്ചു. യുദ്ധത്തിനിടെ ഒരു പൈലറ്റ് കൊല്ലപ്പെട്ടെന്നും 2 പേരെ കാണാതായെന്നും ഇറാന് നേരത്തേ പറഞ്ഞിരുന്നു. ഇവരെ ഖത്തര്‍ തടവിലാക്കിയെന്ന ആരോപണം ആദ്യമായാണ് ഇറാന് ഉന്നയിക്കുന്നത്. എന്നാല്‍ ഇറാന്റെ ആരോപണം ഖത്തര്‍ നിഷേധിച്ചു. ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത് അപ്പോള്‍ തന്നെ അറിയിച്ചതാണെന്നും, കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ സഹകരിക്കുമെന്നും ഖത്തര്‍ പറഞ്ഞു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Iran offers USD 30,000 bounty for killing or capturing American soldiers
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണത്തിളക്കം; കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിജയ്

വാഴ നടാന്‍ ഇതാണ് ബെസ്റ്റ് ടൈം; ഇങ്ങനെ കൃഷി ചെയ്താല്‍ കൈനിറയെ സമ്പാദ്യം



