
ഗാസയിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും; ഇറാൻ വിദേശകാര്യ മന്ത്രി
ഇസ്രായേല്‍ വഴി പലസ്തീനികള്‍ക്കെതിരെ യുഎസ് നിഴല്‍ യുദ്ധം നടത്തുകയാണ്

തെഹ്‌റാൻ: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇറാന്‍. ഗാസയ്ക്ക് നേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം തുടർന്നാൽ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറാബ്ദൊല്ലാഹിയ പറഞ്ഞു. ഇസ്രായേല്‍ വഴി പലസ്തീനികള്‍ക്കെതിരെ യുഎസ് നിഴല്‍ യുദ്ധം നടത്തുകയാണെന്നും ഗാസയില്‍ സാധാരണക്കാർക്ക് നേരെയുള്ള ബോംബാക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗാസയില്‍ ഇന്നലെ മാത്രം 55 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. വെസ്റ്റ് ബാങ്കില്‍ ഹമാസ് കേന്ദ്രം തകര്‍ത്തതായി ഇസ്രയേലും വ്യക്തമാക്കി. ലബനനിലേക്കും സിറിയയിലേക്കും ആക്രമണം വ്യാപിച്ചു. ഇസ്രയേലിലേക്ക് അസാധാരണമായ യുദ്ധകാല സന്ദര്‍ശനം നടത്താനും ആശുപത്രികള്‍, പള്ളികള്‍, സാധാരണക്കാർക്കെതിരെയുള്ള ആക്രമണങ്ങളെ പിന്തുണയ്ക്കാനും ബൈഡന്‍ തിടുക്കം കൂട്ടിയത് കയ്‌പേറിയതും നിര്‍ഭാഗ്യകരവുമാണെന്നും അമിറാബ്ദൊള്ളാഹിയന്‍ പറഞ്ഞു.
അതേസമയം ലെബനനിലെ ഹിസ്ബുല്ല ഏറ്റുമുട്ടലിന് ഇറങ്ങിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും പ്രതികരണണമെന്നും നെതന്യാഹു പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



