
മതനിന്ദ; ഇറാനിൽ ജനപ്രിയ പോപ്പ് ഗായകൻ ടാറ്റലൂവിന് വധശിക്ഷ
ഇറാൻ പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്

ടെഹ്റാൻ: ജനപ്രിയ പോപ്പ് ഗായകൻ അനീർ ഹുസൈൻ മഗ്സൗദ്ലൂ (ടാറ്റലൂ- 37) വിന് ഇറാൻ പരമോന്നത കോടതി വധശിക്ഷ വിധിച്ചു. മതനിന്ദ ആരോപിച്ചാണ് നടപടി. കീഴ്ക്കോടതി വിധിച്ച 5 വർഷ തടവിനെതിരെ പ്രോസിക്യൂഷൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
2018 മുതൽ തുർക്കിയിലെ ഇസ്താംബൂളിൽ കഴിഞ്ഞിരുന്ന ടാറ്റലൂവിനെ 2023ലാണ് ഇറാന് കൈമാറിയത്. അന്ന് മുതൽ തടവിലായിരുന്നു.
വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചെന്ന കേസിൽ 10 വർഷത്തെ തടവു ശിക്ഷ ടാറ്റലൂ നേരിടുന്നുണ്ട്. ഇറാൻ ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തിയതിനും അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിനും കുറ്റം ചുമത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍


