ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നല്ലെന്നായിരുന്നു യുഎന്‍ മേധവിയുടെ പരാമര്‍ശം

ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഏലി കോഹൻ, യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:26 am IST

News Now

ടെല്‍ അവീവ്: ഹമാസ് പരാമര്‍ശത്തില്‍ യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് രാജിവെക്കണമെന്ന് ഇസ്രയേല്‍. ഹമാസിനെ ഉന്‍മൂലനം ചെയ്യാതെ ഗാസയില്‍ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഏലി കൊഹൻ വ്യക്തമാക്കി. ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നല്ലെന്നായിരുന്നു യുഎന്‍ മേധവിയുടെ പരാമര്‍ശം.

ഹമാസിന്റെ ഭീകരാക്രമത്തെ അപലപിച്ച ഗുട്ടെറസ് അതിന്റെ പേരില്‍ പലസ്തീന്‍ ജനതയെ ഒന്നടങ്കം ശിക്ഷിക്കരുതെന്നും ഇസ്രയേല്‍ ചെയ്യുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

സായുധസംഘര്‍ഷത്തിലേര്‍പ്പെടുന്ന ഒരു രാജ്യവും നിയമത്തിന് അതീതരല്ലെന്നും യോഗത്തില്‍ ഇസ്രയേലിന്റെ പേരെടുത്തു പറയാതെ ഗുട്ടെറസ് പറഞ്ഞു. അധിനിവേശത്തെ തുടര്‍ന്ന് 56 വര്‍ഷമായി പലസ്തീന്‍ ജനത ശ്വാസം മുട്ടുകയാണ്. അവരുടെ സമ്പദ് വ്യവസ്ഥ സ്ംഭിച്ചു. അവര്‍ കുടിയിറക്കപ്പെട്ടവരായി. അവരുടെ വീടുകള്‍ തകര്‍ത്തു. തങ്ങളുടെ ദുരവസ്ഥയ്ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ അവര്‍ക്ക് നഷ്ടമായെന്നും യുഎന്‍ മേധാവി ഗുട്ടെറസ് രക്ഷാ സമിതി യോഗത്തില്‍ പറഞ്ഞു. 

യുഎൻ മേധാവിയുടെ ഹമാസ് പരാമർശം ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഏലി കോഹനെ പ്രകോപിപ്പിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ നിങ്ങള്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് കോഹൻ ചോദിച്ചു. ഗുട്ടെറസ് രാജി വെക്കണമെന്നും ഇസ്രയേല്‍ ആവശ്യപ്പെട്ടു.

ഹമാസിനെ തകര്‍ക്കുക എന്ന ഒരേയൊരു ലക്ഷ്യമേ ഇസ്രയേലിനുള്ളു എന്നും ലക്ഷ്യം കാണാതെ യുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇതിന് പിന്നാലെ കരയാക്രമണത്തിന് തങ്ങള്‍ സജ്ജമാണെന്ന് ഇസ്രയേല്‍ പ്രതിരോധര സേന അറിയിച്ചിരുന്നു. 

ഇസ്രയേലിന് പിന്നാലെ യുഎന്‍ മേധാവിയുടെ വെടിനിര്‍ത്തല്‍ ആഹ്വാനത്തെ യുഎസ്സും കാനഡയും തള്ളി. ഒരു തീവ്രവാദ സംഘടന അന്താരാഷ്ട്ര നിയമങ്ങളെയോ വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഏതെങ്കിലും ആഹ്വാനത്തെയോ മാനിക്കുമെന്ന് കരുതുന്നില്ലെന്ന് കാനേഡിയന്‍ പ്രതിരേധ മന്ത്രി ബില്‍ ബ്ലെയര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates