
ഇറാനെ ആക്രമിച്ച് ഇസ്രയേൽ; അടിയന്തരാവസ്ഥ
തലസ്ഥാനമായ ടെഹ്റാനിലെ നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായി റിപ്പോർട്ടുകൾ

ടെഹ്റാൻ: ഇറാനു നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം (airstrike). ആക്രമണം സംബന്ധിച്ച് ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തിയത്. നിരവധിയിടങ്ങളിൽ യുദ്ധ വിമാനങ്ങൾ ബോംബിട്ടതായാണ് റിപ്പോർട്ടുകൾ വരുന്നത്.
ഇറാൻ ആണവ നിലയങ്ങളേയും സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിനു പിന്നാലെ ഇറാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെ ടെഹ്‌റാന്റെ വടക്കുകിഴക്കൻ ഭാഗത്താണ് സ്‌ഫോടനങ്ങൾ നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോടു വെളിപ്പെടുത്തി. ആക്രമണത്തിൽ യുഎസ് ഇടപെടലോ സഹായമോ ഇല്ലെന്നും അവർ വ്യക്തമാക്കി.
ഇറാനിൽ ഇസ്രയേൽ ആക്രണം നടത്തുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ നിന്നു ചില ജീവനക്കാരെ ഒഴിപ്പിക്കാൻ പെന്റഗൺ അനുമതി നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നു സൈനിക കുടുംബാംഗങ്ങൾക്കു പിൻമാറാനുള്ള അനുമതിയും പെന്റഗൺ നൽകിയിരുന്നു. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉടരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ മുൻകരുതലുകൾ പെന്റഗൺ ശക്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Related News


അയൽവാസികളുടെ തർക്കം കലാശിച്ചത് വെടിവെപ്പിൽ: 59-കാരിക്ക് നേരെ എയർഗൺ ഉപയോഗിച്ച് ആക്രമണം
റബർ ടാപ്പിങിനിടെ ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം: തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഭർത്താവിന് ഗുരുതര പരിക്ക്
