പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രധാനമന്ത്രി പദവിക്ക് ഭീഷണി ഉയര്‍ന്നിരിക്കുന്നത്

ബെഞ്ചമിന്‍ നെതന്യാഹു/പിടിഐ
Last Updated :20 January 2024, 8:44 am IST

News Now

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അധികാരം നഷ്ടപ്പെട്ടേക്കും. പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ പ്രധാനമന്ത്രി പദവിക്ക് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ നേതാവ് യയ്ര്‍ ലപീദിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യമിന പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇസ്രയേലില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. നെതന്യാഹു സര്‍ക്കാരില്‍ അഭ്യാന്തരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈര്യം ചെയ്തിരുന്ന യമിന പാര്‍ട്ടി നേതാവ് നഫ്താലി ബെന്നറ്റ്, താന്‍ പ്രതിപക്ഷ നേതാവിനെ പിന്തണുയ്ക്കുന്നെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ, പന്ത്രണ്ട് വര്‍ഷക്കാലം ഇസ്രയേല്‍ ഭരിച്ച നെതന്യാഹുവിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലായി. 

പൊതു തെരഞ്ഞെുപ്പ് നടന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് നെതന്യാഹുവിനെതിരായ നീക്കവുമായി പ്രതിപക്ഷം രംഗത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുടെ തലവനായ നെതന്യാഹുവിനെയായിരുന്നു സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ആദ്യം ക്ഷണിച്ചത്. എന്നാല്‍ ആവശ്യമായ പിന്തുണ നേടിയെടുക്കാന്‍ കഴിയാതെ വന്നതോടെയാണു രണ്ടാമത്തെ വലിയ കക്ഷിയായ യെഷ് അതീദ് പാര്‍ട്ടിയുടെ തലവനായ ലപീദിനെ ക്ഷണിച്ചത്. 

ബുധനാഴ്ചയ്ക്ക് മുന്‍പായി ഭൂരിപക്ഷം തെളിയിക്കാന്‍ പുതിയ സഖ്യത്തിനോട് പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വന്നാല്‍, വീണ്ടു 21 ദിവസത്തെ സമയം അനുവദിക്കുകയോ, ഇസ്രയേല്‍ മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോവുകയോ ചെയ്യും. ബെന്നറ്റിനെ ആദ്യ പകുതി പ്രധാനമന്ത്രിയാക്കി, നെതന്യാഹുവിനെ പുറത്താക്കാനാണ് ലപീദിന്റെ നീക്കം. തീവ്ര ജൂത വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ് ബെന്നറ്റ്. 

ലപീദുമായി ആശയപരമായി നിരവധി വിഷയങ്ങളില്‍ ഭിന്നത നിലനില്‍ക്കുമ്പോഴും, രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി ഒരുമിക്കാന്‍ തയ്യാറാണെന്ന് ബെന്നറ്റ് പ്രതികരിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രമുഖ നേതാക്കള്‍ എല്ലാം നെതന്യാഹുവിന്റെ പഴയ സഖ്യകക്ഷികളാണ്. ബെന്നറ്റ് ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷ നേതാക്കളുമായുണ്ടായ തര്‍ക്കമാണ് അദ്ദേഹത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇസ്രയേലിലെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates