മാര്‍ച്ചില്‍ ബെഞ്ചമിന്‍ നെതന്യാഹു ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു

netanyahu
ബെഞ്ചമിന്‍ നെതന്യാഹുSource by : ഫയല്‍
Last Updated :29 December 2024, 10:51 am IST

News Now

ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നു പ്രോസ്‌റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനാകും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മൂത്രനാളിയിലെ അണുബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ശസ്ത്രക്രിയ.

ബുധനാഴ്ച ഹഡാസ ആശുപത്രിയില്‍ അദ്ദേഹം പരിശോധനയ്ക്കു വിധേയനായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മാര്‍ച്ചില്‍ ബെഞ്ചമിന്‍ നെതന്യാഹു ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡോക്ടര്‍മാര്‍ നെതന്യാഹുവിന്റെ ശരീരത്തില്‍ പേസ്‌മേക്കര്‍ ഘടിപ്പിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates