
ചന്ദ്രനെ തൊട്ട് ജപ്പാൻ; സോഫ്റ്റ് ലാൻഡ് ചെയ്യുന്ന അഞ്ചാമത്തെ രാജ്യം
2023 സെപ്റ്റംബർ ആറിനാണ് എച്ച്-ഐഐഎ 202 റോക്കറ്റിൽ സ്ലിം വിക്ഷേപിച്ചത്

ടോക്കിയോ: ജപ്പാന്റെ സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ (സ്ലിം) ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തു. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് പേടകം ഇറക്കിയത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ.
അമേരിക്ക, സോവിയന്റ് യൂണിയൻ, ഇന്ത്യ, ചൈന എന്നിവയാണ് മുമ്പ് ചന്ദ്രനിൽ മൃദുവിറക്കം നടത്തുന്ന മറ്റ് രാജ്യങ്ങൾ. 2023 സെപ്റ്റംബർ ആറിനാണ് എച്ച്-ഐഐഎ 202 റോക്കറ്റിൽ സ്ലിം വിക്ഷേപിച്ചത്.
നേരിട്ട് ചന്ദ്രനിലേക്ക് പറക്കുന്നതിന് പകരം ചാന്ദ്രവാഹനത്തോടൊപ്പം റോക്കറ്റിൽ ഘടിപ്പിച്ചിരുന്ന ഒരു ബഹിരാകാശ ടെലിസ്കോപിനെ ശൂന്യാകാശത്ത് സ്ഥാപിച്ചു. തുടർന്നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി സ്ലിം കുതിച്ചത്. ജനുവരി 14ന് ചാന്ദ്രഭ്രമണപഥത്തിലെത്തിയ ‘സ്ലിം’ കഴിഞ്ഞ ദിവസം താഴ്ന്നു പറക്കാൻ ആരംഭിച്ചിരുന്നു. ജപ്പാന്റെ അടുത്ത ദൗത്യം ഇസ്രോയുമായി ചേര്‍ന്ന് നടത്തുന്ന ലൂപക്സ് ആണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
